മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യൻ സൊസൈറ്റി ഓഫ് ഷിക്കാഗോ കൂട്ടായ്മയുടെ ഫാമിലി നൈറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Mail This Article
ഷിക്കഗോ ∙ മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോ (എം.ഒ.സി.എസ്) എന്ന കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടന സമ്മേളനത്തിന്റെയും ഫാമിലി നൈറ്റിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് 10 ന് വൈകുന്നേരം 6 മണി മുതല്‍ ഓക് ബ്രൂക്കിലെ ഷിക്കാഗോ മാരിയറ്റ് ഓക് ബ്രൂക്ക് ഹോട്ടലില്‍ നടക്കുന്ന പരിപാടി അവിസ്മരണീയമാക്കുവാന്‍ വലിയൊരു നേതൃനിരയാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
ഷിക്കാഗോയില്‍ മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കമ്യൂണിറ്റിയെ ഏകോപിപ്പിച്ച് നോര്‍ത്ത് അമേരിക്കയാകെ പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കഗോ' എന്ന സംഘടന രൂപീകരിക്കപ്പെട്ടത്.
പ്രായഭേദമെന്യേ എല്ലാവര്ക്കും ഒന്നിച്ചു ചേരുവാനുള്ള ഒരു കമ്യൂണിറ്റി സെന്റര്‍ എംഒസിഎസിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. മലങ്കര ഓര്‍ത്തഡോക്സ് കുടുംബാംഗങ്ങള്‍ക്ക് സായാഹ്നങ്ങളില്‍ ഒരുമിച്ച് കൂടി വിശേഷങ്ങള്‍ പങ്കുവയ്ക്കാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാ കായിക രംഗങ്ങളിലെ മികവ് പ്രകടിപ്പിക്കുന്നതിനൊപ്പം സഭാ വിശ്വാസവും കൂടി ഊട്ടിയുറപ്പിക്കാനുള്ള വേദിയായിരിക്കും ഈ കമ്യൂണിറ്റി സെന്റര്‍.
ഡോ. ജോസഫ് ഏബ്രഹാം (ചെയര്മാന്), ഡോ. ബിനു ഫിലിപ്പ് (പ്രസിഡന്റ്), എബ്രഹാം വര്‍ക്കി (വൈസ് പ്രസിഡന്റ്), അജിത്ത് ഏലിയാസ് (സെക്രട്ടറി), ഫിലിപ്പ് കുന്നേല്‍ ജോസഫ് (ട്രഷറര്‍), രാജീവ് കോര (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ക്കൊപ്പം ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായി ജോര്‍ജ് പൂഴിക്കുന്നേല്‍, ജോര്‍ജ് പണിക്കര്‍, മനോജ് മാത്യു, ജിജോ വര്‍ഗീസ്, ടോണി തോമസ്, എന്നിവരും ഈ സൊസൈറ്റക്കിക്ക് ചുക്കാന്‍ പിടിക്കുന്നു.
സീനിയര്‍ ഫോറം ചെയറായി ജോര്‍ജ് പൂഴിക്കുന്നേലിനൊപ്പം പി.ഒ ഫിലിപ്പ്, കോശി വൈദ്യന്, ലീലാമ്മ പോളച്ചിറ, ഫിലോ ഫിലിപ്പ്, കോര പോളച്ചിറ, ബെറ്റി വൈദ്യന് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുമുണ്ട്. വിമന്‍സ് ഫോറം പ്രസിഡന്റ് മഞ്ജു ബേബിക്കൊപ്പം ലിഷ ജോണി, ഡോ. സിബില്‍ ഫിലിപ്പ്, ഡോ. മോനി എബ്രഹാം, സിനില്‍ ഫിലിപ്പ്, റീന വര്‍ക്കി, ഷീബ മാത്യു, അലീന ഗ്രിഗറി, സിമി ഐസക്ക് എന്നിവരും പ്രവര്‍ത്തിക്കുന്നു.
യൂത്ത് ഫോറം പ്രസിഡന്റായി ചാള്‍സ് ജെ മാത്യു, സെക്രട്ടറിയായി ആല്ബിന് എബ്രഹാം എന്നിവര്‍ക്കൊപ്പം സിറില്‍ ഫിലിപ്പ്, റെയ്നു തോമസ്, സാം പണിക്കര്‍, ജേക്കബ് ജോര്‍ജ് എന്നിവരെയും നിയമിച്ചിട്ടുണ്ട്. കിഡ്സ് ഫോറം പ്രസിഡന്റായി ഗ്രിഗറി ഡാനിയേലിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളും, വെബ് സൈറ്റ് കോ-ഓര്‍ഡിനേറ്റര്‍മാരായി ഷെറി തോമസും ബിബു ഫിലിപ്പും പബ്ളിക് റിലേഷന്‍സ് ചെയറായി ജോര്‍ജ് പണിക്കരും രംഗത്തുണ്ട്.
ഉദ്ഘാടന സമ്മേളനത്തിന്റെ കണ്‍വീനേഴ്സായി ഡോ. സിബില്‍ ഫിലിപ്പ്, ലിഷ ജോണി എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരവാഹികളും, രജിസ്ട്രേഷന് ചെയറായി സിനില്‍ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയും പ്രവര്‍ത്തിച്ചുവരുന്നു. അമേരിക്കയിലെ വിവിധ കണ്‍വന്‍ഷനുകള്‍ക്കും സ്റ്റാര്‍ ഷോകള്‍ക്കും ക്രിയേറ്റീവ് ഹെഡ് ആയി പ്രവര്‍ത്തിക്കുന്ന ബിജു സക്കറിയയെ ഈ പ്രോഗ്രമിന്റെ ഇവന്റ് ഡയറക്ടറായും നിയമിച്ചു.
ഉദ്ഘാടന സമ്മേളനത്തില്‍ അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. മലങ്കര ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ സഭയുടെ ഷിക്കാഗോയിലെ നാല് ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ ഒരുക്കുന്ന വിവിധ കലാ പരിപാടികള്‍ക്കൊപ്പം മദേഴ്സ് ഡേ സ്പെഷ്യല്‍ ഫാഷന്‍ ഷോയും ഈ ഫാമിലി നൈറ്റിന് മാറ്റ് കൂട്ടും. ഉദ്ഘാടന സമ്മേളനത്തിലേക്കും ഫാമിലി നൈറ്റിലേക്കും ഷിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും മലങ്കര ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ബിനു ഫിലിപ്പ്-630 697 2240, ഡോ. ജോസഫ് ഏബ്രഹാം-630 291 1440, എബ്രഹാം വര്‍ക്കി-630 677 3020, അജിത്ത് ഏലിയാസ്-630 337 5898, ഫിലിപ്പ് കുന്നേല്‍ ജോസഫ്-708 289 5882, രാജീവ് കോര-224 766 9046.