ഫൊക്കാന കലഹാരി കൺവൻഷൻ കിക്കോഫിൽ ഷാൻ റഹ്മാനും സംഘവും പങ്കെടുക്കും

Mail This Article
ന്യൂയോർക്ക് ∙ ഫൊക്കാന കലഹാരി കൺവൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ്, മതേഴ്സ് ഡേ ആഘോഷം എന്നിവ സംയുക്‌തമായി 2025 മെയ് 10 ന് ഉച്ചക്ക് 12 മണി മുതൽ സെന്റ് ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (408 Getty Avenue, Paterson, NJ 07503) വച്ച് നടത്തുബോൾ ഷാൻ റഹ്മാൻ സംഘവും, മാധ്യമപ്രവർത്തകൻ ഗോപികൃഷ്ണയും അതിഥികളായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
അമേരിക്കയിൽ നടക്കുന്ന സംഗീത പരിപാടിയായ ഷാൻ റഹ്മാൻ ഷോയിലെ, ഷാൻ റഹ്മാനും, മലയാള സിനിമ പിന്നണി ഗായകർ സയനോറ ഫിലിപ്പ്, മിഥുൻ ജയരാജ്, നിത്യ മാമൻ, നിരഞ് സുരേഷ് എന്നിവരും നെവിൽ (കീബോർഡ്), നെഖീബ് (ഡ്രമ്മർ) ആകാശ് മേനോൻ, അരുൺ തോമസ്, മെൽവിൻ തേറാട്ടിൽ (ഗിറ്റാറിസ്റ്റുകൾ) ജെറി ബെൻസിയർ (പാട്ടുകാരനും സൗണ്ട് എൻജിനീറും) ഉൾപ്പെടുന്ന ടീം ന്യൂജഴ്സിലെ സെന്റ് ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ഫൊക്കാന കിക്ക് ഓഫിൽ ഗസ്റ്റുകൾ ആയി പങ്കെടുക്കും.
കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന കലാ രിപാടികൾ അരങ്ങേറുന്ന ഈ വേദിയിൽ അമേരിക്കയിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന നിരവധി നൃത്തങ്ങളും ഫ്യൂഷനുകളും, കാഴ്ചവയ്ക്കും. ഫൊക്കാന കൺവൻഷൻ കിക്കോഫ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഫൊക്കാന കമ്മിറ്റി. ഈ പരിപാടിയിലേക്ക് ഏവരും പങ്കെടുക്കണം എന്ന് ഫൊക്കാന എക്സി. കമ്മിറ്റിയും, നാഷനൽ കമ്മിറ്റിയും, ട്രസ്റ്റീ ബോർഡും അറിയിച്ചു.