സാൻ ഡിയേഗോയിൽ ബോട്ട് മറിഞ്ഞ് ഇന്ത്യക്കാരായ രണ്ട് കുട്ടികൾ മരിച്ചു

Mail This Article
സാൻ ഡിയേഗോ, കലിഫോർണിയ ∙ സാൻ ഡിയേഗോയിലെ തീരത്തിനു സമീപം കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിയതിനെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള കുടുംബത്തിലെ രണ്ട് കുട്ടികൾ മരിച്ചു. നാലംഗ ഇന്ത്യൻ കുടുംബത്തിലെ മാതാപിതാക്കൾ രക്ഷപ്പെട്ടെങ്കിലും ഗുരുതര പരുക്കുകളോടെ ഇരുവരും ആശുപത്രിയിലാണ്. അനധികൃതമായി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് ദുരന്തം സംഭവിച്ചത്.
മെയ് 5 ന് രാവിലെ കപ്പൽ മറിഞ്ഞതിന് തൊട്ടുപിന്നാലെ 14 വയസ്സുള്ള ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവത്തെ തുടർന്ന് ഉടൻ വലിയ തോതിലുള്ള രക്ഷാപ്രവർത്തനവും അന്വേഷണവും ആരംഭിച്ചിരുന്നു. തുടക്കത്തിൽ, ഏഴ് പേരെ കാണാനില്ലെന്ന് യുഎസ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ അറിയിച്ചത്. അതേസമയം മെയ് 7 ന്, കാണാതായ എട്ട് കുടിയേറ്റക്കാരെ കണ്ടെത്തി.