ADVERTISEMENT

ഷിക്കാഗോ ∙ കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ നയിക്കുവാൻ നിയോഗിക്കപ്പെട്ട അഡ്വ. സണ്ണിജോസഫ് (കെപിസിസി പ്രസിഡന്റ്), പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, എ പി അനിൽകുമാർ (വർക്കിങ് പ്രസിഡന്റുമാർ), അടൂർ പ്രകാശ് (യുഡിഎഫ് കൺവീനർ) എന്നിവർക്കും വർക്കിങ് കമ്മിറ്റിയിലേക്കു സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുക്കപ്പെട്ട കെ. സുധാകരനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്റർ ഹൃദയംഗമായ ആശംസകൾ നേർന്നു.

കോൺഗ്രസ് ഹൈക്കമാൻഡിന്റെ പുതിയ ഭാരവാഹികളുടെ തീരുമാനത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഐഒസി യുഎസ്‌എ വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം പറഞ്ഞു. പാർട്ടിയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുവാൻ പുതിയ ഭരണസമിതിക്കു കഴിയട്ടെ എന്നും കേരളഘടകം ചെയർമാൻ തോമസ് മാത്യു പറഞ്ഞു. 

ഹൈക്കമാൻഡ് കേരളത്തിലെ കോൺഗ്രസിന്റെ വളർച്ചയ്ക്ക് ഉചിതമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പരിചയ സമ്പന്നതയും യുവത്വത്തിന്റെ ആവേശവും ഒന്നു ചേർന്നു ആവേശകരമായ ഫലം ഉണ്ടാക്കുമെന്നുള്ളതിൽ സംശയമില്ലെന്നും കേരളാ ചാപ്റ്റർ പ്രസിഡന്റ് സതീശൻനായർ പറഞ്ഞു.

English Summary:

IOC congratulates Kerala Congress office bearers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com