ഐപിഎല്‍ പതിനൊന്നാമത് വാർഷിക സമ്മേളനം മേയ് 13 ന്

Mail This Article
ന്യൂയോർക്ക് ∙ ഹൂസ്റ്റണ്‍ ആസ്‌ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷനൽ പ്രയർലെെൻ മേയ് 13ന് സംഘടിപ്പിക്കുന്ന 11-മത് വാർഷിക സമ്മേളനത്തില്‍ മുൻ പ്രീസൈഡിങ് ബിഷപ് ഓഫ് സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച ഓഫ് ഇന്ത്യ റവ. ഡോ. സി വി മാത്യു സന്ദേശം നല്‍കുന്നു. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒൻപതിനാണ് (ന്യൂയോർക്ക് സമയം) പ്രയർലെെൻ സജീവമാകുന്നത്.
വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം നൽകും. ജൂൺ13 ന് പ്രയർലൈനിൽ ബിഷപ് ഡോ. സി വി മാത്യുവിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: ടി.എ. മാത്യു (ഹൂസ്റ്റണ്‍) – 713 436 2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) – 586 216 0602 (കോഓർഡിനേറ്റർ).