കേരള അസോസിയേഷൻ ഓഫ് ഡാലസ് 'മദേഴ്‌സ് ഡേയും നഴ്സസ് ഡേയും' ആഘോഷിച്ചു

Mail This Article
ഗാർലാൻഡ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഓഫ് ഡാലസ്, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ സംയുക്തമായി “മദേഴ്‌സ് -നഴ്സസ് ദിനം മേയ് 3 നു ആഘോഷിച്ചു. ഗാർലാൻഡ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ശനിയാഴ്ച രാവിലെ 10 ന് മൗന പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ സ്വാഗതം പറഞ്ഞു.
ഡോ. നാൻസി തോമസ്(പിഎച്ച്ഡി, എംഎ, ബി., എൽപിസി-എസ്, ഇഎംഡിആർ),ഡോ. വിജി ജോർജ് (ഡിഎൻപി, എംഎ, ആർഎൻസി-ഐഎൻസി, എൻഇഎ-ബിസി), എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണം നടത്തി. ഉഷ നായരുടെ കവിത, ദീപ സണ്ണിയുടെ ഗാനം, ദേവിക വിനുവിന്റെ നൃത്തം, സംസ്കൃതി അക്കാദമി ഓഫ് പെർഫോമിങ് ആർട്സ് ആൻഡ് ലേഡീസ് ഡാൻസ്,കവിത രാജപ്പൻ എന്നിവർ പരിപാടികൾ അവതരിപ്പിച്ചു.
അമ്മമാരെയും നഴ്സുമാരെയും ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനു ഡാലസ് ഫോട്ടവർത്ത് മെട്രോപ്ലെക്സിൽ നിന്നും നിരവധി പേർ രാവിലെ തന്നെ എത്തിച്ചേർന്നിരുന്നതായി ജെയ്‌സി ജോർജ് (സോഷ്യൽ സർവീസ് ഡയറക്ടർ) തോമസ് ഈസോ (സെക്രട്ടറി, ഐസിഇസി) എന്നിവർ അറിയിച്ചു. മഞ്ജിത്ത് കൈനിക്കര (സെക്രട്ടറി) നന്ദി പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും ഉച്ച ഭക്ഷണവും സംഘാടകർ ക്രമീകരിച്ചിരുന്നു.