സർഗം 56 കാർഡ് ടൂർണമെന്റ് സംഘടിപ്പിച്ചു

Mail This Article
സാക്രമെന്റോ ∙ സർഗം (സാക്രമെന്റോ റീജൻ മലയാളി അസോസിയേഷൻ)മേയ് 10-ന് എട്ടാമത് 56 കാർഡ് ടൂർണമെന്റ് സംഘടിപ്പിച്ചു. 13 ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു. റോയി സേവിയർ, സജീവ് പിള്ള, എൽദോസ് പി.ജി, സജി ജോർജ്, ജിതിൻ സുരേഷ് എന്നിവരടങ്ങിയ സംഘം ടൂർണമെന്റിന് നേതൃത്വം വഹിച്ചു.
വിൽസൺ നെച്ചിക്കാട്ട്, സർഗം പ്രസിഡന്റ്, ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. സർഗം കമ്മിറ്റി അംഗങ്ങളായ മൃദുൾ സദാനന്ദൻ (ചെയർമാൻ), സിറിൽ ജോൺ (സെക്രട്ടറി), സജി മാത്യു (ട്രഷറർ), രമേഷ് ഇല്ലിക്കൽ (വൈസ് പ്രസിഡന്റ്), സംഗീത ഇന്ദിര (ജോയിന്റ് സെക്രട്ടറി) എന്നിവരും ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
റോയ് സേവിയർ 56 കാർഡ് ഗെയിമിന്റെ നിയമങ്ങളെ കുറിച്ചും വരാനിരിക്കുന്ന 56 കാർഡ് ഇന്റർനാഷനൽ ടൂർണമെന്റ് (സെന്റ് ലൂയിസ്) നെ കുറിച്ചും സംസാരിച്ചു. കൂടാതെ, സർഗം ഈ അവസരത്തിൽ നിലവിലെ 56 ഇൻറർനാഷനൽ ചാംപ്യന്മാരായ ബിജോയ് അബ്രഹാം, തോമസ്, മാത്യു എന്നിവരെ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു.
രാജ്യാന്തര 56 കാർഡ് ഗെയിം മാനദണ്ഡങ്ങൾ അനുസരിച്ചു നടത്തപ്പെട്ട ഈ ടൂർണമെന്റ്, ബെ ഏരിയയിലെയും സാക്രമെന്റോ ഏരിയയിലെ മലയാളകളുടെ ഒരു ചെറിയ സംഗമം ആയിരുന്നു. ഈ ടൂർണമെന്റിൽ ബേ ഏരിയയിലെ ജോയി സാമുവേൽ, ഹരി ഗംഗധരൻ, അലക്സ് സാമുവേൽ എന്നിവരുടെ ടീം ചാംപ്യന്മാരായി. ബിജു മാത്യു, ബിനോയ്, ജിൻസ് എന്നിവരുടെ ടീം പ്രഥമ റണ്ണർ-അപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ജോസഫ് മാത്യു, സജി മാത്യു, ബിനോജ് സേവിയർ എന്നിവരുടെ സാക്രമെന്റോ ടീം സെക്കന്റ് റണ്ണർ അപ്പ് ആയി.