ADVERTISEMENT

ഓക്‌ലഹോമ സിറ്റി ∙ ഓക്‌ലഹോമ കൗണ്ടി ജയിലിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഓക്‌ലഹോമ കൗണ്ടി ഡിറ്റൻഷൻ സെന്ററിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ഓക്‌ലഹോമ കൗണ്ടി ജയിലിൽ റിപ്പോർട്ട് ചെയ്യുന്ന ഏഴാമത്തെ മരണമാണിത്.

വൈകുന്നേരം 5.37ന് സെല്ലിൽ നടത്തിയ പരിശോധനയിലാണ് തടവുകാരനായ മാരിയോ മേസണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസ്സുകാരനാ മാരിയോ കഴിഞ്ഞ് മേയ് 23 മുതൽ ജയിലിൽ കഴിയുകയാണ്. കൊലപാതക കേസിൽ ശിക്ഷപ്പെട്ട ഇയാളെ ഓക്‌ലഹോമ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻസിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതിനിടെയാണ് മരണം. 

English Summary:

Inmate dies at Oklahoma County Detention Center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com