ലിയോ പതിനാലാമന് പ്രാർഥനാശംസകൾ നേർന്ന് ഇന്റർനാഷനൽ പ്രയർ ലൈൻ

Mail This Article
ഹൂസ്റ്റൺ ∙ അമേരിക്കയിൽ നിന്നും ആദ്യമായി മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് ഇന്റർനാഷനൽ പ്രയർ ലൈൻ (ഐപിഎൽ) പ്രാർഥനാശംസകൾ നേരുന്നതായി ഐപിഎൽ കോഓർഡിനേറ്റർ സി. വി. സാമുവേൽ പറഞ്ഞു.
രാജ്യാന്തര പ്രെയർലൈൻ പതിനൊന്നാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് സംഘടിപ്പിച്ച യോഗത്തിലാണ് ഐപിഎൽ കോഓർഡിനേറ്റർ ആശംസാ സന്ദേശം വായിച്ചത്. റവ. കെ. ബി. കുരുവിള (വികാരി, സോവേഴ്‌സ് ഹാർവെസ്റ്റ് ഇവാഞ്ചലിക്കൽ ചർച്ച്, ഹൂസ്റ്റൺ, ടെക്‌സസ്) പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോഓർഡിനേറ്റർ സി. വി. സാമുവേൽ സ്വാഗതമാശംസിച്ചു. മുഖ്യാതിഥി മുൻ പ്രിസൈഡിങ് ബിഷപ് ഓഫ് സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ റവ. ഡോ. സി വി മാത്യുവിനെ അദ്ദേഹം പരിചയപ്പെടുത്തി.
രാജ്യാന്തര പ്രെയർലൈൻ പതിനൊന്നാമത് വാർഷിക സമ്മേളനത്തിന് റവ. ഡോ. ജെയിംസ് എൻ. ജേക്കബ്, പി. പി. ചെറിയാൻ (ഡാലസ്), അലക്സ് തോമസ് (ജാക്‌സൺ, ടെനിസി) എന്നിവർ ആശംസകൾ നേർന്നു.
വൽസ മാത്യു (ഹൂസ്റ്റൺ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാർഷികവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേൽ അനുമോദിച്ചു. മിസ്റ്റർ ജോസഫ് ടി. ജോർജ് (രാജു) (ഹൂസ്റ്റൺ) മധ്യസ്ഥ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ജോസ് തോമസ് (ഫിലഡൽഫിയ) ഗാനം ആലപിച്ചു. തുടർന്ന് സൗത്ത് കാരോലൈനയിൽ നിന്നുള്ള ബിഷപ് ഡോ. സി വി മാത്യു മുഖ്യ സന്ദേശം നൽകി.
ഐപിഎൽ പ്രവർത്തനങ്ങളെക്കുറിച്ച് ഇന്റർനാഷനൽ പ്രയർ ലൈൻ കോഓർഡിനേറ്റർ ടി. എ. മാത്യു അവലോകനം ചെയ്തു. ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ സംബന്ധിച്ചിരുന്നുവെന്ന് കോഓർഡിനേറ്റർ ടി. എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. സമാപന പ്രാർഥനയും ആശീർവാദവും റവ. ഡോ. ഇട്ടി മാത്യൂസ് (സിഎസ്‌ഐ ചർച്ച്, ഡിട്രോയിറ്റ്, മിഷിഗൻ) നിർവഹിച്ചു. ഷിബു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി ജോർജ്ജ് (രാജു) (ഹൂസ്റ്റൺ) എന്നിവർ ടെക്‌നിക്കൽ കോഓർഡിനേറ്റർമാരായിരുന്നു.