ടീം കനേഡിയൻ ലയൺസ് സ്പോർട്സ് ക്ലബിന്റെ 2025 സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്തു

Mail This Article
മിസിസാഗ ∙ കാനഡയിലെ മുൻനിര സ്പോർട്സ് ക്ലബ് ആയ ടീം കനേഡിയൻ ലയൺസിന്റെ 2025 ലേക്കുള്ള പുതിയ ജേഴ്‌സി ടീം സ്പോൺസറായ കോക്കാടൻസ് ഗ്രൂപ്പ് എം ഡി ടോമി കോക്കാട്ട് പ്രകാശനം ചെയ്തു. ടീം പ്രസിഡന്റ് നിക്സൺ മാന്യൂവെൽ, സെക്രട്ടറി ദീപ ടോമി, ട്രഷറർ ജോസ് തോമസ് എന്നിവർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പ്രസിഡന്റ് നിക്സൺ മന്യൂവേലിന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ സെക്രട്ടറി ദീപ ടോമി സ്വാഗതവും ഇവന്റ് കോർഡിനേറ്റർ തെരേസ തോംസൺ നന്ദിയും പറഞ്ഞു.
ടീമിനാവശ്യമായ എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഏതവസരത്തിലും ഒരുക്കിനൽകാൻ സന്നദ്ധമാണെന്നും ടീമിന്റെ മുന്നോട്ടുള്ള മത്സരങ്ങളിൽ വിജയാശംസകൾ നേരുന്നതായും ടീം സ്പോൺസർ ടോമി കോക്കാട്ട് അറിയിച്ചു.
സ്പോർട്സ് കോർഡിനേറ്റർ വിനു ദേവസ്യ, ബിനു ജോസഫ്, ജോയിന്റ് സെക്രട്ടറി ബിബിൻ ജോസ് മീഡിയ കോർഡിനേറ്റർ ബിജു തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയിൽ പിആർഒ നിഖിൽ വർഗീസ്, ഓക്‌സിലറി മെംബേഴ്സ് ആയ ജിസ് കുര്യൻ, ഡേവിസ് കെ ഒ, റൈജു, റോമൽ ബെല്ലാർമൈൻ, യൂത്ത് കോർഡിനേറ്റേഴ്‌സായ ബിയ സെബാസ്റ്റ്യൻ ക്രിസ്റ്റഫർ ജോസ് തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.
വടംവലി, വോളിബോൾ ടീമുകളിൽ ചേരാൻ ടീം കനേഡിയൻ ലയൺസ് സ്പോർട്സ് ക്ലബ് കായിക പ്രേമികളെ സ്വാഗതം ചെയ്യുന്നു. വടംവലി, ബാഡ്മിന്റൻ, വോളിബോൾ, സോക്കർ, വള്ളംകളി, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളിൽ നിലവിൽ പുരുഷ വനിതാ ടീമുകൾ ഉണ്ട്. നോർത്ത് അമേരിക്കയിലുടനീളമുള്ള പല പ്രമുഖ മത്സരങ്ങളിലും ടീമുകൾ പങ്കെടുത്തു വരുന്നു. താല്പര്യമുള്ളവർ ബന്ധപ്പെടേണ്ട നമ്പർ
വടംവലി: വിനു ദേവസ്യ : 647 896 4207, റോമൽ ബെല്ലർമൈൻ : 437 988 7136, ബിനു ജോസഫ് : 416 543 3468
വോളിബോൾ: ഷെറിൻ ജോസഫ് : 437 221 2176, നിക്സൺ മാനുവൽ: 647 210 8363, ഇ മെയിൽ: teamcanadianlions@gmail.com, വെബ്സൈറ്റ്: https://www.teamcanadianlions.ca/