ADVERTISEMENT

ടൊറന്റോ ∙കാനഡയിലെ മലയാളി സംഘടനയായ സമന്വയ കൾച്ചറൽ ഓർഗനൈസേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശനിയാഴ്ച ചേർന്ന വാർഷിക പൊതുയോഗത്തിൽ സൂരജിനെ സെക്രട്ടറിയായും അനീഷിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു. 23 അംഗ കമ്മിറ്റിയെയാണ് സമ്മേളനം തിരഞ്ഞെടുത്തത്.

ജോയിന്റ് സെക്രട്ടറിമാർ: ഷാജേഷ് പുരുഷോത്തമൻ, നിശാന്ത് കുര്യൻ. വൈസ് പ്രസിഡന്റുമാർ: പ്രേം ജോസഫ്, അനിൽ കുമാർ; ട്രഷറർ: രഞ്ജിത്ത് സൂരി. സെക്രട്ടേറിയറ്റ് അംഗം: സോവറിൻ ജോൺ.

കമ്മിറ്റി അംഗങ്ങൾ: രഞ്ജിത്ത് തോട്ടത്തിൽ, സബിൻ കുമാർ, സുമയ്യ വാസിം, ബിനോയ് പുഷ്പാകരൻ, അർജുൻ പത്മകുമാർ, രഞ്ജിത് രാമചന്ദ്രൻ, സൈറസ് ജോർജ്, മുഹമ്മദ് ഷാ, ദീപ്തി വർമ, ലിജിത ഷാജേഷ്, എം അഭിനേഷ്, ഫാസിൽ മണ്ണാറ, ബിജു വാര്യർ, സുമിത് സുകുമാരൻ, പ്രദീപ് ചേന്നംപള്ളിൽ.

രണ്ട് സബ് കമ്മിറ്റികളെയും യോഗം തിരഞ്ഞെടുത്തു. യൂത്ത് & സ്പോർട്സ്: നിശാന്ത് കുര്യൻ (കൺവീനർ), അർജുൻ പത്മകുമാർ, ജിസ്മോൻ ജോസ്, സുധീർ, ഹേമന്ത് (സബ് കമ്മിറ്റി അംഗങ്ങൾ). മീഡിയ: പ്രദീപ് ചേന്നംപള്ളിൽ (കൺവീനർ), അനീഷ് ജോസഫ്, ഡേവിസ് ഫെർണാണ്ടസ്, ജിത്തു ദാമോദർ, ആൽഫ (സബ് കമ്മിറ്റി അംഗങ്ങൾ).

ശനിയാഴ്ച ചേർന്ന സമ്മേളനത്തിൽ ഷാജേഷ് പുരുഷോത്തമൻ അധ്യക്ഷനായിരുന്നു. സൂരജ് അത്തിപ്പറ്റ പ്രവർത്തന റിപ്പോർട്ടും അനീഷ് ജോസഫ് വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു. അനീഷ് അലക്സ് സ്വാഗതവും സോവറിൻ ജോൺ നന്ദിയും പറഞ്ഞു. അടുത്ത രണ്ട് വർഷത്തേക്കാണ് ഇവരുടെ നിയമനം.
വാർത്ത: ജോസഫ് ജോൺ കാൽഗറി

English Summary:

Samanwaya Canada selected new committee members.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com