മുൻ എഫ്ബിഐ ഡയറക്ടറെ ജയിലിൽ അടയ്ക്കണമെന്ന് തുൾസി ഗബാർഡ്

Mail This Article
×
ന്യൂയോർക്ക് ∙ മുൻ എഫ്‌ബിഐ ഡയറക്ടർ ജെയിംസ് കോമിയെ 'ജയിലിൽ അടയ്ക്കണമെന്ന് ' തുൾസി ഗബാർഡ്. ജെയിംസ് കോമി തന്റെ സമൂഹമാധ്യമ പോസ്റ്റിലൂടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ആഹ്വാനം ചെയ്തുവെന്ന് ആരോപിച്ചാണ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബാർഡ് അദ്ദേഹത്തെ പറഞ്ഞു. 'ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് തുളസി ഗബാർഡ് ഇക്കാര്യം പറഞ്ഞത്. മണിക്കൂറുകൾക്ക് ശേഷം, മുൻ എഫ്ബിഐ മേധാവി സമൂഹമാധ്യമത്തിൽ നിന്ന് ഫോട്ടോ നീക്കം ചെയ്യുകയും പകരം ഒരു പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. അക്രമത്തിന് ആഹ്വാനം ചെയ്യാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഫോട്ടോ അങ്ങനെ വ്യാഖ്യാനിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും ജെയിംസ് കോമി വ്യക്തമാക്കി.
English Summary:
Tulsi Gabbard calls for prison sentence for former FBI director who made death threats against Trump.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.