ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മദേഴ്‌സ് ഡേ ആഘോഷങ്ങൾ സംഘടിപ്പിച്ചു. മേയ് 11 ന് നാല് കുർബാനകളോടും ചേർന്ന് നടത്തപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ അമ്മമാർക്ക് വേണ്ടി പ്രത്യേക പ്രാർഥനകളും ആദരിക്കൽ ചടങ്ങുകളും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. 

മിസോറിയിലെ സ്പ്രിങ്‌ഫീൽഡിൽ സെന്റ് വിൻസന്റ് ഡി പോൾ കാത്തലിക്ക് ഇടവകയിലെ അസോസിയേറ്റ് പാസ്റ്ററും കോട്ടയം അതിരൂപതയിലെ വല്ലംബ്രോസൻ സന്ന്യാസ സഭാ സമൂഹാംഗവുമായ ഫാ. വിനീഷ് തറയിൽ, മാതൃ ദിനത്തിൽ 10 മണിക്കുള്ള കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കുകയും സന്ദേശം നൽകുകയും ചെയ്തു.

മദേഴ്‌സ് ഡേയുടെ പശ്ചാത്തലത്തിൽ നമ്മുടെ ജീവിതത്തിൽ അമ്മമാരുടെ പ്രാധാന്യം എന്താണ് എന്ന് പരിശുദ്ധ അമ്മയുടെ ജീവിതത്തോട് ചേർത്തുവച്ചുകൊണ്ട് പരിശോധിക്കുകയും അവ ഓരോ കുടുംബങ്ങളിൽ പ്രാവർത്തികമാക്കുകയും ചെയ്യണം എന്ന് ഫാ. വിനീഷ് ഓർമിപ്പിച്ചു. ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, മെൻസ് മിനിസ്റ്റി കോഓർഡിനേറ്റേഴ്‌സ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. പായസവിതരണവും ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
(വാർത്ത ∙ അനിൽ മറ്റത്തിക്കുന്നേൽ)

English Summary:

Mother's Day celebrated at St. Mary's Catholic Parish in Chicago

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com