ADVERTISEMENT

കെന്റക്കി ∙ 1990 കളിൽ യുഎസിനെ പിടിച്ചുലച്ച പരമ്പര കൊലയാളിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. മേയ് 15 ന്, ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ 62 കാരനായ ഗ്ലെൻ റോജേഴ്‌സിന് മാരകമായ കുത്തിവയ്പ്പ് നൽകിയതായും വൈകുന്നേരം 6:16 ന് ഇയാൾ മരിച്ചതായും അസോഷ്യേറ്റഡ് പ്രസ് റിപ്പോ‍ർട്ട് ചെയ്തു.

ഫ്ലോറിഡയിലും കലിഫോർണിയയിലും നിന്നുള്ള രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് റോജേഴ്‌സ് പിടിയിലായത്. ടിന മേരി ക്രിബ്‌സിനെ കൊള്ളയടിച്ച് കൊലപ്പെടുത്തിയതിന്  സാന്ദ്ര ഗല്ലഗറിനെ കൊലപ്പെടുത്തിയ കേസിലും റോജേഴ്സ് കുറ്റക്കാരനാണെന്ന് കണ്ടെത്തി.

'കാസനോവ കില്ലർ' എന്നറിയപ്പെട്ട ഗ്ലെൻ റോജേഴ്‌സിനെ 1995 നവംബറിൽ കെന്റക്കിയിലെ വാക്കോയിലാണ് അറസ്റ്റ് ചെയ്തത്.70 പേരെ കൊലപ്പെടുത്തിയതായി അവകാശപ്പെട്ട റോജേഴ്‌സ് പിന്നീട് തന്റെ പ്രസ്താവന പിൻവലിച്ചിരുന്നു. 

English Summary:

Glen Rogers, also known as Casanova Killer, a serial killer who terrorized the country in the 1990s, has been executed on Thursday, May 15, at Florida State Prison. .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com