ADVERTISEMENT

ഷിക്കാഗോ∙ ഷിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ പൊതുവായ ആഘോഷപൂർവ്വമായ ദിവ്യകാരുണ്യ സ്വീകരണം 25ന് നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിക്കും. ക്നാനായ റീജൻ ഡയറക്ടർ മോൺ. തോമസ് മുളവനാൽ, വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ തിരുക്കർമങ്ങളിൽ സഹകാർമികത്വം വഹിക്കും.

ഒരു വർഷത്തോളം നീണ്ടു നിന്ന ഒരുക്കങ്ങൾക്ക് ശേഷം 30 കുട്ടികളാണ് ഈ വർഷത്തെ ആഘോഷപൂർവ്വമായ ദിവ്യകാരുണ്യ സ്വീകരണത്തിൽ പങ്കെടുക്കുന്നത്. സജി പൂതൃക്കയിൽ, മനീഷ് കൈമൂലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിശ്വാസ പരിശീലന സ്‌കൂളിലെ അധ്യാപകരുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം. പള്ളിയിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം വൈകിട്ട് ആറുമണിമുതൽ നൈൽസിലെ വൈറ്റ് ഈഗിൾ ബാങ്ക്വറ്റ് ഹാളിൽ വച്ച് മാതാപിതാക്കളുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, വിശ്വാസ പരിശീലന സ്‌കൂൾ അധ്യാപകർ, ജിനു പുന്നശ്ശേരിൽ, ടിനു പറഞ്ഞാട്ട് എന്നിവരും ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

വാർത്ത∙ അനിൽ മറ്റത്തിക്കുന്നേൽ

English Summary:

Festive First Holy Communion at St. Mary's Knanaya Catholic Parish, Chicago on May 25th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com