ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നഴ്‌സസ് മിനിസ്ട്രിക്ക് തുടക്കം കുറിച്ചു

Mail This Article
ഷിക്കാഗോ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ നഴ്‌സസ് മിനിസ്ട്രി ഔദ്യോഗികമായി ആരംഭിച്ചു. ഇന്നലെ രാവിലെ 10 മണിക്കുള്ള കുർബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തോടെയാണ് മിനിസ്ട്രിക്ക് തുടക്കമായത്. ഫാ. സിജു മുടക്കോടിയുടെ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ, നഴ്‌സസ് മിനിസ്ട്രിയുടെ ആവശ്യകത, ചരിത്രം, ക്നാനായ റീജനിലെ പ്രസക്തി എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ദീർഘകാലം ഹോസ്പിറ്റൽ ചാപ്ലൈനായി സേവനം ചെയ്ത അദ്ദേഹം, രോഗികളുടെ ആരോഗ്യകാര്യങ്ങളോടൊപ്പം അവരുടെ ആത്മീയ കാര്യങ്ങളിലും നഴ്‌സുമാർ കാണിച്ചിരുന്ന ശ്രദ്ധയും കരുതലും വിവരിച്ചു.
നഴ്‌സസ് മിനിസ്ട്രിയുടെ കോഓർഡിനേറ്റർ ലിസി മുല്ലപ്പള്ളി മിനിസ്ട്രിയിലൂടെ നേഴ്‌സുമാർക്ക് ആത്മീയമായും തൊഴിൽപരമായും വളരാനും പരസ്പരം പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. ലിസി മുല്ലപ്പള്ളിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിലേക്ക് ഷേർളി തോട്ടുങ്കൽ, ജൂലി കൊരട്ടിയിൽ, മാത്യൂസ് ജോസ്, ജീന കുരുട്ടുപറമ്പിൽ എന്നിവരെ തിരഞ്ഞെടുത്തു. ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ മിനിസ്ട്രിയുടെ ഉദ്ഘാടന യോഗത്തിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
വാർത്ത∙ അനിൽ മറ്റത്തിക്കുന്നേൽ