ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15-ാം വാർഷികം മേയ് 25ന്; മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും

Mail This Article
ഷിക്കാഗോ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങൾ കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. മേയ് 25 ന് ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം വാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. 2010 ജൂലൈയിൽ കൂദാശ ചെയ്യപ്പെട്ട സെന്റ് മേരീസ് ദൈവാലയം 15 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ആഘോഷങ്ങളുടെ ഭാഗമായി സിറോ മലബാർ സഭാധ്യക്ഷൻ മാർ റാഫേൽ തട്ടിലിന് സ്വീകരണം നൽകുന്നതുൾപ്പെടെ പതിനഞ്ചിന പരിപാടികൾ മികച്ച രീതിയിൽ നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ ബിനു കൈതക്കത്തൊട്ടിയിൽ പറഞ്ഞു. ആഘോഷങ്ങളുടെ ക്രമീകരണങ്ങൾക്ക് ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയോടൊപ്പം ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി ആർ ഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ നേതൃത്വം നൽകും.
വാർത്ത∙ അനിൽ മറ്റത്തിക്കുന്നേൽ