ADVERTISEMENT

റിച്ചഡ്സൺ (ടെക്സസ്)∙ ഏഴു വയസ്സുള്ള കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിലെ പ്രതിക്ക്  60 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. റിച്ചഡ്സണിലെ ജോർജ് ഓർട്ടൺ ജൂനിയർ (80) ആണ് കേസിൽ ശിക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന വിചാരണയിൽ ജോർജ് കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു.

ജില്ലാ ജഡ്ജി ബ്രാന്റ്ലി സ്റ്റാറാണ് വിധി പ്രസ്താവിച്ചത്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് കോടതി വിധിയിലൂടെ ലഭിക്കുന്നതെന്ന് എഫ്ബിഐ ഡാലസ് സ്പെഷൽ ഏജന്റ് ഇൻ ചാർജ് ആർ. ജോസഫ് റോത്രോക്ക് പറഞ്ഞു.

English Summary:

80-Year-Old Man Sentenced to 60 Years in Federal Prison for Child Abuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com