ADVERTISEMENT

ഡാലസ്∙ ഗാലേറിയയ്ക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. 2 പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗാലേറിയയ്ക്ക് സമീപം ഡാലസ് നോർത്ത് ടോൾവേയുടെ തെക്ക് ഭാഗത്തുള്ള പാതകളിൽ ഞായറാഴ്ച പുലർച്ചെ 4:30ഓടെയാണ് അപകടം നടന്നത്. 

പ്രാഥമിക അന്വേഷണത്തിൽ ഡോഡ്ജ് ഡുറാൻഗോ കാർ തെറ്റായ ദിശയിൽ സ‍ഞ്ചരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. ടോൾവേയുടെ തെക്ക് ഭാഗത്തുള്ള ലൈനിലൂടെ വാഹനം വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കുകയും എതിരെ വന്ന മെഴ്‌സിഡസ് സിഎൽഎ250 കാറിനെ ഇടിക്കുകയുമായിരുന്നുവെന്ന്  ടെക്സസ് ഡിപിഎസ് അറിയിച്ചു.

അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരണമടഞ്ഞിരുന്നു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ച 3 പേരിൽ ഒരാളുമാണ് മരണമടഞ്ഞത്. ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ ഡോഡ്ജ് ഡുറാൻഗോയുടെ ഡ്രൈവർ ആണ്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അപകടത്തിൽ ഉൾപ്പെട്ടവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.

English Summary:

Dallas car crash claims two lives and leaves two more injured. The accident is currently under investigation to determine the cause of the collision.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com