ADVERTISEMENT

ഡാലസ് ∙ നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് (ഐനന്റ്) സംഘടിപ്പിച്ച 'നാഷനൽ നഴ്സസ് വീക്ക്‌' ശ്രദ്ധേയമായി. 

നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി വർഷങ്ങളായി നൽകി വരുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ഇത്തവണ അന്നമ്മ മാത്യു അർഹയായി. അമേരിക്കയിലെ ഇന്ത്യക്കാർക്കിടയിൽ ആതുര, സാമൂഹിക രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ചവയ്ക്കുന്നവരെയാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്. 

കൂടാതെ ഇത്തവണത്തെ   അഡ്വാൻസ്  പ്രാക്ടീസ് നഴ്സ് ഓഫ് ദി ഇയർ അവാർഡിന് ജയ്സി സോണിയും നഴ്സ് ഓഫ് ദി ഇയർ അവാർഡിന് ടിറ്റി തോമസും നഴ്സ് ലീഡർ ഓഫ് ദി ഇയർ അവാർഡിന് ജയ്മോൾ ശ്രീധറും അർഹയായി.

national-nurses-week-celebration-of-indian-american-nurses-association-of-north-texas-organized-1
ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിച്ച നാഷനൽ നേഴ്സസ് വീക്ക്‌ സെലിബ്രേഷനിൽനിന്നും.

നൈന പ്രസിഡന്റ്‌ ഉമാ മഹേശ്വരി വേണു ഗോപാൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഐനെന്റ് പ്രസിഡന്റ്‌ മഹേഷ്‌ പിള്ള, വൈസ് പ്രസിഡന്റ്‌ ഏയ്ഞ്ചൽ ജ്യോതി, സെക്രട്ടറി എലിസബത്ത് ആന്റണി, ട്രഷറർ സൂസമ്മ എബ്രഹാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മുൻ പ്രസിഡന്റുമാരായ ജാക്കി മൈക്കൾ, ആലിസ് മാത്യു, റിനെ ജോൺ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. 

national-nurses-week-celebration-of-indian-american-nurses-association-of-north-texas-organized-2
ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിച്ച നാഷനൽ നേഴ്സസ് വീക്ക്‌ സെലിബ്രേഷനിൽനിന്നും.

റിദം ഓഫ് ഡാൻസ് സ്കൂളിന്റെ ഡാൻസുകളും അനിത എബ്രഹാമിന്റെ നൃത്തവും, ഡിജെ ക്രിയേഷന്റെ ബാനറിൽ ദീപാ ഫ്രാൻസിസ്, ടോം ജോർജ്, ജെയ്സൺ ആലപ്പാടൻ എന്നിവർ നയിച്ച ഗാനമേളയും പരിപാടിയുടെ മാറ്റുകൂട്ടി. അവാർഡ് കമ്മിറ്റിക്കായി ജൂലി വർക്കി പ്രവർത്തിച്ചു. സിജി സാജു പരിപാടിയുടെ അവതാരകായി.​
(വാർത്ത:അനശ്വരം മാമ്പിള്ളി)

national-nurses-week-celebration-of-indian-american-nurses-association-of-north-texas-organized-3
ഇന്ത്യൻ അമേരിക്കൻ നേഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് സംഘടിപ്പിച്ച നാഷനൽ നേഴ്സസ് വീക്ക്‌ സെലിബ്രേഷനിലെ പുരസ്കാര വിതരണം..
English Summary:

Indian American Nurses Association of North Texas organized a National Nurses Week celebration.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com