വിദ്യാർഥിയുമായി ലൈംഗിക ബന്ധം; റിവർവ്യൂ ഹൈസ്കൂൾ അധ്യാപിക അറസ്റ്റിൽ

Mail This Article
ലേക് വർത്ത് ∙ വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട റിവർവ്യൂ ഹൈസ്കൂളിലെ അധ്യാപിയെ പൊലീസ് അറസ്റ്റ് ചെയ്തു. 27 വയസ്സുകാരിയായ ബ്രൂക്ക് ആൻഡേഴ്സൺ എന്ന അധ്യാപികയെ ഹിൽസ്‌ബറോ കൗണ്ടി ഷെരീഫിന്റെ ഓഫിസാണ് (എച്ച്‌സിഎസ്‌ഒ) അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ മാസത്തിൽ സ്കൂൾ വർഷം ആരംഭിച്ചതുമുതൽ ഈ ബന്ധം തുടങ്ങിയതായി ആൺകുട്ടി പൊലീസിനോട് പറഞ്ഞു. തുടക്കത്തിൽ ഇത് അശ്ലീല സന്ദേശങ്ങൾ കൈമാറുന്നതിൽ ഒതുങ്ങിനിന്നെങ്കിലും, അറസ്റ്റിന് തൊട്ടുമുമ്പുള്ള ആഴ്ചകളിലാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് വിവരം.
ഒന്നിലധികം തവണ അധ്യാപിക വിദ്യാർഥിയുമായി ബന്ധംപുലർത്തി. ഏറ്റവും ഒടുവിൽ അറസ്റ്റിന് തൊട്ടുമുൻപുള്ള ദിവസവും അധ്യാപിക വിദ്യാർഥിയുമായി ബന്ധംപുലർത്തിയിരുന്നതായും ക്ലാസ്റൂമില്‍ പോലും അധ്യാപിക വിദ്യാർഥിയെ ദുരുപയോഗം ചെയ്തതായി കുട്ടി പൊലീസിനോട് വെളിപ്പെടുത്തി.