ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ: വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ഡോണൾഡ് ട്രംപ്

Mail This Article
ന്യൂയോർക്ക്∙ യുഎസ് മുൻ പ്രസിഡന്റ് ജോ ബൈഡന് അർബുദം സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 82 വയസ്സുകാരനായ ജോ ബൈഡന് അതിവേഗം പടരുന്ന തരത്തിലുള്ള പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടെന്ന് കണ്ടെത്തിയതായി കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചത്.
മൂത്രാശയ സംബന്ധമായ ലക്ഷണങ്ങൾ വർധിച്ചതിനെത്തുടർന്ന് ജോ ബൈഡനെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ പുതിയ മുഴയുടെ കണ്ടെത്തലിനായി ഡോക്ടർമാർ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. വെള്ളിയാഴ്ച അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിക്കുകയും, അസ്ഥികളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ള ഗ്ലീസൺ സ്കോർ 9 (ഗ്രേഡ് ഗ്രൂപ്പ് 5) ആണെന്നും കണ്ടെത്തുകയായിരുന്നു.
നിലവിൽ ഫലപ്രദമായ ചികിത്സയ്ക്ക് സാധ്യതയുള്ള കാൻസറാണിതെന്ന് വിലയിരുത്തലിലാണ് ഡോക്ടർമാർ.