ന്യൂയോർക്ക് വൈസ് മെൻ ഇന്റർനാഷനൽ ചാരിറ്റി ക്ലാസിക്കിന്റെ ബാസ്കറ്റ്ബോൾ ടൂർണമെന്റ് 24ന്

Mail This Article
ന്യൂയോർക്ക് ∙ വൈസ് മെൻ ഇന്റർനാഷനൽ ചാരിറ്റി ക്ലാസിക് 2025 വടക്കൻ അറ്റ്ലാന്റിക് മേഖലയിൽ ഈ മാസം 24ന് ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. സ്മസപ്പെക്വയിൽ ആണ് മത്സരം.
നോർത്ത് അറ്റ്ലാന്റിക് റീജൻ പബ്ലിക് റിലേഷൻസ് ടീം നയിക്കുന്ന നോർസ്റ്റാർ പദ്ധതിയുടെ കീഴിലാണ് ടൂർണമെന്റ്. ടീം റജിസ്ട്രേഷന് 350 ഡോളറും മത്സര ടിക്കറ്റുകൾക്ക് 5 ഡോളറുുമാണ് ഈടാക്കുന്നത്. റീജനൽ ഡയറക്ടർ കൊരസോൺ വർഗീസ്, കോഓർഡിനേറ്റർമാരായ ആലൻ അജിത്ത്, മാത്യു ജോഷ്വ (ബോബി), വിമൽ ദാവിദ്, ഷോൺ സാം, ജോനാഥൻ കൊരസോൺ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകും.
സിബി ദാവിദ്, ഡേവിഡ് വർക്ക്മാൻ, ജിം ജോർജ്, ശാജി സക്കറിയ, ഷിജു സാം, ജോസഫ് കഞ്ഞിരമാമ, ഡോ. ആലക്സ് മാത്യു, ജോർജ് കെ. ജോൺ എന്നിവരാണ് ടീമിനെ പിന്തുണയ്ക്കുന്നത്. പ്രധാന കോ ഓർഡിനേറ്റർമാരിലൊരാളായ മാത്യു ജോഷ്വ (ബോബി), തോമസ് സാമുവൽ, ചാർലി കെ. ജോൺ, ജോസഫ് മാത്യു, കോർണീലിയസ് പി. ജോസഫ്, ലിജോ ജോർജ്, വർഗീസ് അബ്രഹാം, ഫിലിപ്പ് മാടത്തിൽ, ഡാൻ മോഹൻ എന്നിവരടങ്ങിയ ക്ലബ് പ്രസിഡന്റുമാരുടെ പിന്തുണയുമുണ്ട്. ടൂർണമെന്റ് കളിക്കാർക്കും കുടുംബങ്ങൾക്കും സഹായികൾക്കും പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്, ബന്ധപ്പെടുക: ആലൻ അജിത്ത്: (631)-923-8424, വിമൽ ദാവിദ്: (917)-254-2857, മാത്യു ജോഷ്വ (ബോബി): (646)-261-6314.