ADVERTISEMENT

മർഫി ∙ മർഫി സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച എലിസബത്ത് എബ്രഹാം മർഫി സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മേയ് 3 ന് നടന്ന തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെയാണ് എതിരാളിയായ നദീം കരീമിനെ പരാജയപ്പെടുത്തി  എലിസബത്ത് വിജയം നേടിയത്.  ഫാർമേഴ്‌സ് ബ്രാഞ്ച് സെന്റ് ആൻഡ്രൂസ് എപ്പിസ്കോപ്പൽ ഇടവക വികാരി റവ:റോയ് തോമസ്  ഉൾപ്പെടെയുള്ളവർ  ചടങ്ങിൽ പങ്കെടുത്തു.

2019 ലാണ് ആദ്യമായി എലിസബത്ത്  തിരഞ്ഞെടുക്കപ്പെട്ടത്. 2022 ൽ വീണ്ടും വൻ ഭൂരുപക്ഷത്തോടെ വിജയിച്ചിരുന്നു. നിലവിലെ കാലാവധി ഈ മാസം അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. മേയർ പ്രോ ടെം എന്ന നിലയിൽ പ്രവർത്തിച്ചു വരികയായിരുന്നു എലിസബത്ത് എബ്രഹാം.

എലിസബത്ത് എബ്രഹാം കൗൺസിൽ അംഗം മേയർ പ്രോ ടെം എന്ന നിലയിൽ അനവധി പ്രധാന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. മാക്സ്വെൽ ക്രീക്കിനടുത്തുള്ള നിർദ്ദിഷ്ട മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെയുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത്  വികസന സാന്ദ്രത കുറയ്ക്കുന്നതിനും പരിസ്ഥിതി സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും കാരണമായി. നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉയർത്തിക്കൊണ്ട് എച്ച്-ഇ-ബി, ടോർച്ചീസ് ടാക്കോസ് പോലുള്ള ബിസിനസുകളെ മർഫിയിലേക്ക് ആകർഷിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.

നഗരത്തിന്റെ ജീവിത നിലവാരം ഉയർത്തുകയും ടെക്സസിലെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ സ്ഥലങ്ങളിൽ ഒന്നായി അംഗീകാരം നേടുകയും ചെയ്തു. കൂടാതെ, താമസക്കാരുടെ ഇടപെടൽ വർധിപ്പിക്കുന്നതിനുള്ള  ശ്രമങ്ങൾ നഗരത്തിലെ ബോർഡുകളിലും കമ്മീഷനുകളിലും ശക്തമായ പങ്കാളിത്തത്തിന് കാരണമായി. മർഫി നിവാസികൾക്ക് സുസ്ഥിര വളർച്ച, സാമ്പത്തിക വികസനം, അസാധാരണമായ ജീവിത നിലവാരം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള എലിസബത്ത് എബ്രഹാമിന്റെ സമർപ്പണമാണ് ഈ നേട്ടങ്ങൾ തെളിയിക്കുന്നത്.

English Summary:

Elizabeth Abraham Murphy was sworn in as a City Council member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com