ADVERTISEMENT

ഹൂസ്റ്റൺ ∙ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ  ഫൊറോന പള്ളിയോട് ചേർന്ന് നിർമിക്കുന്ന അജപാലന മന്ദിരത്തിന്റെ ശിലാസ്ഥാപനം കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്  നിർവഹിച്ചു.

പള്ളിയിൽ നടന്ന ദിവ്യബലിക്കും ആർച്ച് ബിഷപ്പ് മുഖ്യകാർമികത്വം വഹിച്ചു. വികാരി റവ. ഫാ, ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ സഹകാർമ്മികരായിരുന്നു. 

ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ആശിർവദിച്ച് നൽകിയ ശില കൈക്കാരന്മാരായ ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ, ജോപ്പൻ പൂവപ്പാടത്ത്, ഡി.ആർ.ഇ. ജോൺസൻ വട്ടമറ്റം എന്നിവർ ചേർന്ന്  സ്ഥാപിച്ചു. തുടർന്ന് തിരുബാലസഖ്യം, മിഷൻലീഗ് എന്നിവിടങ്ങളിലെയും യൂത്ത്, വനിതാ, പുരുഷ, സീനിയേഴ്സ്  മിനിസ്ട്രികളിലെയും  അംഗങ്ങൾ ഉൾപ്പെടെ എല്ലാവരും  സ്വന്തം പേരുകൾ എഴുതിയ കല്ലുകൾ  ആശീർവദിച്ചു സ്ഥാപിച്ച കല്ലിനോടു ചേർത്തുവച്ചു. 

കുട്ടികളുടെയും യുവജനങ്ങളുടെയും മതബോധന പരിശീലനം, ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെയും മിനിസ്ട്രികളുടെയും പ്രവർത്തനം, പ്രാർഥനാ ഗ്രൂപ്പുകൾ, ധ്യാനം, യുവജന പരിപാടികൾ, ഫൊറോനാതല അജപാലന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കുവേണ്ടിയാണ് അജപാലനകേന്ദ്രം നിർമ്മിക്കുന്നത്. 

ചടങ്ങുകൾക്ക് പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജയിച്ചൻ തയ്യിൽ പുത്തൻപുരയിൽ, ഷാജുമോൻ മുകളേൽ, ബാബു പറയംകാലയിൽ , ജോപ്പൻ പൂവപ്പാടത്ത്, സിസ്റ്റർ റെജി എസ്.ജെ.സി, ജോസ് പുളിയ്ക്കത്തൊട്ടിയിൽ, ടോം വിരിപ്പൻ, ബിബി തെക്കനാട്ട്, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ മിനിസ്റ്റിറികൾ തുടങ്ങിയവർ നേതൃത്വം നൽകി. വികാരി റവ. ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി റവ. ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ നന്ദി അറിയിച്ചു.

English Summary:

Foundation stone laid for the new parish building to be built in conjunction with St. Mary's Catholic Church in Knanaya was held on Sunday, May 18.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com