ഇന്ത്യാനയിൽ പൊലിസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

Mail This Article
ഇന്ത്യാന ∙ ബീച്ച് ഗ്രോവ് യുവ പൊലീസ് ഓഫിസർ ബിൽ ടോണിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ബെഞ്ചമിൻ റിച്ചിയുടെ വധശിക്ഷ ചൊവ്വാഴ്ച ഇന്ത്യാനയിൽ നടപ്പാക്കി. മാരകമായ വിഷ മിശ്രിതം കുത്തിവയ്ച്ചാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.15 വർഷത്തിനിടെ സംസ്ഥാനത്ത് നടപ്പാക്കുന്ന രണ്ടാമത്തെ വധശിക്ഷയാണിത്.
യുഎസ് സുപ്രീം കോടതി കേസ് എടുക്കാൻ വിസമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്ക് എതിരെ റിച്ചി നടത്തിയ എല്ലാ നിയമ പോരാട്ടങ്ങളും കോടതി തള്ളിയിരുന്നു. മിഷിഗൺ സിറ്റിയിലെ ഇന്ത്യാന സ്റ്റേറ്റ് ജയിലിൽ വച്ചാണ് റിച്ചിയെ വധിച്ചത്. പുലർച്ചെ 12:46 ന് റിച്ചി മരിച്ചതായി പ്രഖ്യാപിച്ചതായി ഐഡിഒസി പ്രസ്താവനയിൽ പറഞ്ഞു. വധശിക്ഷയ്ക്കെതിരായ വക്താക്കളും ടോണിയുടെ പിന്തുണക്കാരും ഉൾപ്പെടെ ഡസൻ കണക്കിന് ആളുകൾ ചൊവ്വാഴ്ച പുലർച്ചെ വരെ ജയിലിന് പുറത്തുണ്ടായിരുന്നു. 2000ത്തിലാണ് ബീച്ച് ഗ്രോവ് പൊലീസ് ഓഫിസർ ബിൽ ടോണിയെ കൊലപ്പെടുത്തിയത്. 2002ലാണ് ബെഞ്ചമിൻ റിച്ചിയെ (45) വധശിക്ഷയ്ക്ക് വിധിച്ചത്.