മലയാളി ഷിക്കാഗോയിൽ അന്തരിച്ചു; വിട പറഞ്ഞത് പത്തനംതിട്ട സ്വദേശിനി

Mail This Article
ഷിക്കാഗോ ∙ പത്തനംതിട്ട അയിരൂർ സ്വദേശിനി ഷിക്കാഗോയിൽ അന്തരിച്ചു. അയിരൂർ അയിക്കരേത്ത് കുടുംബാംഗമായ കുഞ്ഞുമോൾ ചെറിയാൻ (87) ആണ് അന്തരിച്ചത്. ഷിക്കാഗോ മാർത്തോമ്മാ ഇടവകാംഗമായ കുഞ്ഞുമോൾ ചെറിയാൻ നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ മുൻ അസോസിയേറ്റ് സെക്രട്ടറി ഡോ. പി. വി. ചെറിയാന്റെ ഭാര്യ ആണ്. മക്കൾ: സജീവ്, സുനിത മരുമക്കൾ: ജീന, റിച്ച് കൊച്ചുമക്കൾ: എലൈജ, ജെസ്സിക്ക.
ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിലെ മുൻ അധ്യാപികയായിരുന്നു. കാനഡയിലെ ക്യുൻസ് യൂണിവേഴ്സിറ്റി, ന്യൂഫൗണ്ട്ലാൻഡ് മെമ്മോറിയൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയ, യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ എന്നിവിടങ്ങളിൽ നാലു പതിറ്റാണ്ടിലധികം റിസർച്ച് സൈന്റിസ്റ്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗം, അസംബ്ലി അംഗം, സഭാ പ്രതിനിധി മണ്ഡലാംഗം, ഭദ്രാസന സബ് കമ്മിറ്റി കൺവീനർ, മിഡ്-വെസ്റ്റ് റീജൻ സേവികാ സംഘത്തിന്റെ സെക്രട്ടറി എന്നീ നിലകളിൽ നേതൃത്വം നൽകിയ കുഞ്ഞുമോൾ ചെറിയാൻ ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്, ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് എന്നീ ഇടവകളിലും വിവിധതലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പൊതുദർശനം മേയ് 22ന് വൈകിട്ട് 5 മണി മുതൽ ഷിക്കാഗോ മാർത്തോമ്മാ പള്ളിയിൽ നടക്കും. സംസ്കാര ശുശ്രൂഷകൾ 23ന് രാവിലെ 10 മണി മുതൽ ഷിക്കാഗോ മാർത്തോമ്മാ പള്ളിയിലും തുടർന്ന് ഓൾസെയിന്റ്സ് കാതോലിക്ക് സെമിത്തേരിയിലും നടക്കും.
(വാർത്ത : അലൻ ചെന്നിത്തല)