മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പ്രഫഷനൽ നെറ്റ്വർക്കിങ് ഇവന്റ് സംഘടിപ്പിച്ചു

Mail This Article
സൗത്ത് ബാരിങ്ടൻ ∙ മലയാളി എൻജിനീയേഴ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (മീന )യുടെ നേതൃത്വത്തിൽ പ്രഫഷനൽ നെറ്റ്വർക്കിങ് ഇവന്റ് സംഘടിപ്പിച്ചു. സൗത്ത് ബാരിങ്ടൻ ക്ലബ് ബാങ്ക്വറ്റ് ഹാളിൽ നടന്ന പരിപാടിയിൽ ഏകദേശം 75 എൻജിനീയർമാർ പങ്കെടുത്തു.
പ്രസിഡൻറ് റോബിൻ.കെ.തോമസ് പ്രസംഗിച്ചു. മീറ്റ് ആന്റ് ഗ്രീറ്റ് പരിപാടിയിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് ഇൻസ്ട്രക്ഷണൽ പ്രൊഫ. ഡോ. സുഹൈൽ റഹ്മാൻ കംപ്യൂട്ടർ സയൻസ് മേഖലയിൽ ആദ്യകാല മലയാളി കുടിയേറ്റ എൻജിനീയർമാർ നടത്തിയിട്ടുള്ള നിർണായക സംഭാവനകളെക്കുറിച്ചുള്ള അവതരണം നടത്തി.
മാവെൻ എജിഐയിലെ ഫൗണ്ടിങ് എൻജിനീയർ അമൽ ഭാവേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും അതിന്റെ യഥാർഥ കഴിവുകൾ , ഭാവി സാധ്യതകൾ, വ്യാപകമായ സ്വീകാര്യതയിലെ പ്രധാന വെല്ലുവിളികൾ എന്നിവയെക്കുറിച്ച് വിശദീകരിച്ചു.
പരിപാടിയോട് അനുബന്ധിച്ച് മീന അംഗമായ ബെറ്റ്സി ജേക്കബിന്റെ ആദ്യ പുസ്തകമായ 'ഫയർ അപ്പി'ന്റെ ഔദ്യോഗിക പ്രകാശനവും നടന്നു. ജൂലൈ 5ന് നടക്കുന്ന സമ്മർ പിക്നിക്കിലേക്ക് എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും ഭാരവാഹികൾ ഓർമപ്പെടുത്തി.