ADVERTISEMENT

വാഷിങ്ടൻ∙ 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടിങ് സംബന്ധിച്ച് വിശദമായ വിശകലന റിപ്പോർട്ടുകളുമായി വിവിധ സ്ഥാപനങ്ങൾ.  കാറ്റലിസ്റ്റ് എന്ന സ്ഥാപനത്തിന്റേതാണ് ഏറ്റവും പുതിയ റിപ്പോർട്ട്.  2016 മുതൽ ശേഖരിച്ച വിവരങ്ങളും അവയുടെ വിശകലനവും ഉൾപ്പെട്ടതാണ് റിപ്പോർട്ട്.

ആരൊക്കെ ആർക്കൊക്കെ വോട്ടു ചെയ്തു, ആരൊക്കെ വോട്ടു ചെയ്യാൻ പോകാതെ തിരഞ്ഞെടുപ്പ് ദിവസം വീട്ടിലിരുന്നു എന്നെല്ലാം വിവരിക്കുന്നതാണ് കാറ്റലിസ്റ്റിന്റെ റിപ്പോർട്ട്. ഈ വർഷങ്ങൾക്കിടയിൽ വോട്ടിങ് ശൈലിയിൽ ഉണ്ടായ മാറ്റത്തെക്കുറിച്ചും റിപ്പോർട്ടിലുണ്ട്.

'ദി വാട്ട് ഹാപ്പെൻഡ് ഇൻ 2024 റിപ്പോർട്ട്' എന്നതിൽ വോട്ടിങ് ദിനത്തിൽ പോളിങ് സ്റ്റേഷനുകളിലേക്ക് എത്തിയവർ 2020 ലെ പോലെ 3 കോടി ജനങ്ങൾ ആയിരുന്നില്ലെന്നും വോട്ടർമാർ വളരെ കുറവായിരുന്നെന്നുമാണ് പറയുന്നത്. 2012 ലും ഇതേ കുറവ് സംഭവിച്ചിരുന്നു. 2012 ന് ശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ടിങ് കുറവായിരുന്നുവെന്നും അതിപ്പോഴും തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രോപ്പ് ഔട്ട് ചെയ്യുന്നവർ ഡെമോക്രാറ്റിക് വോട്ടർമാരായിരുന്നു, അവർക്ക് പകരം പുതുതായി വോട്ട് ചെയ്യാൻ എത്തിയവർ ഡെമോക്രാറ്റുകൾ ആയിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2016 ൽ 2.4 കോടി വോട്ടർമാർ (ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്തവരുടെ 57 %) ഡ്രോപ്പ് ഔട്ടായി. ഇവർക്ക് പകരമെത്തിയ 3.3 കോടി വോട്ടർമാരിൽ 55.3 % ഡെമോക്രാറ്റുകൾ ആയിരുന്നു. 2020 ൽ 2.1 കോടി ഡ്രോപ്പ് ഔട്ട് വോട്ടർമാർ ഉണ്ടായി. ഡെമോക്രാറ്റുകൾ 55.3 ശതമാനമാണ്. ഇവർക്ക് പകരമെത്തിയത് 4 കോടി പുതിയ വോട്ടർമാർ. ഇവരിൽ 54.9 % ഡെമോക്രാറ്റുകളാണ്. 2024 ലാണ് കാറ്റലിസ്റ്റ് ആദ്യമായി ഇലക്ഷന് ശേഷമുള്ള അനാലിസിസ് ആരംഭിച്ചത്. ഇത്തവണ ഡ്രോപ്പ് ഓഫ് വോട്ടർമാരെ (3 കോടി )ക്കാൾ കുറവായിരുന്നു പുതിയ വോട്ടർമാർ (2.6 കോടി ). ഈ പുതിയ വോട്ടർമാർ അധികവും ഡെമോക്രാറ്റുകൾ ആയിരുന്നില്ല. 2024ലെ പുതിയ വോട്ടർമാരിൽ 48.5% മാത്രമാണ് കമല ഹാരിസിന് വോട്ടു ചെയ്തത്. ഹാരിസിന്റെ നഷ്ടം ട്രംപിന്റെ നേട്ടമായി.

വാട്ട് ഹാപ്പെൻഡ് ഇൻ 2024ന്റെ റിപ്പോർട്ട് ഡെമോക്രാറ്റുകൾക്ക് മിതത്വം പാലിക്കാനുള്ള മുന്നറിയിപ്പായി മാറി. 2020 ലെ ബൈഡന്റെ പ്രകടനത്തോട് ഒരു വിഭാഗത്തിൽ നിന്നുള്ള ഹാരിസിന് ലഭിച്ച പിന്തുണ കിട പിടിക്കുന്നതായില്ല. പ്രതീക്ഷിച്ചതു പോലെ കറുത്ത വർഗക്കാരുടെ പിന്തുണ ഏറെ നഷ്ടമായില്ല. എന്നാൽ ലറ്റിനോ പുരുഷമാരുടെ വോട്ടുകൾ 12 പോയിന്റുകൾ കുറഞ്ഞു. 18 വയസ്സ് മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരുടെ വോട്ടുകളും 6 % കുറഞ്ഞു. വെളുത്ത വർഗ്ഗക്കാരായ സ്ത്രീകൾ മാത്രമാണ് ഹാരിസിന് കൂടുതലായി വോട്ടു ചെയ്തത്. ലറ്റിനോ സ്ത്രീകളും (7 പോയിന്റുകൾ ), എ എ പി ഐ സ്ത്രീകളും (4 പോയിന്റുകൾ കുറവ് ) ഹാരിസിന്റെ വോട്ടുകൾ കുറച്ചു. അങ്ങനെ തുടർച്ചയായി രണ്ടാം തവണയും ഒരു സ്ത്രീ സ്ഥാനാർഥി പരാജയപ്പെട്ടെന്നാണ് റിപ്പോർട്ട് പറയുന്നത്.

തുടർച്ചയായി കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും പോളിങ് സ്റ്റേഷനുകളിലെത്തി വോട്ട് ചെയ്ത സ്ത്രീകൾ ഇത്തവണയും മാറി നിൽക്കാതെ വോട്ട് ചെയ്തത് ഹാരിസിന്റെ പ്ലസ് പോയിന്റായി സർവേ പറയുന്നു. ട്രംപ് തുടർച്ചയായി വോട്ട് ചെയ്യുന്നവരുടെ ഇടയിലും പുതുതായി വോട്ട് ചെയ്തവരുടെ ഇടയിലും ഹാരിസിനെക്കാൾ പ്രിയങ്കരനായി.

ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്യാനുള്ള ഇടക്കാല അപ്പീൽ കോടതി ഉത്തരവിൽ പൗരന്മാരല്ലാത്തവരെ മൂന്നാം ചേരിയിലുള്ള രാജ്യങ്ങളിലേക്ക് അയക്കരുതെന്ന് വിധിച്ചിരുന്നു. എന്നാൽ ഈ വിധി അവഗണിച്ച് വിയറ്റ്നാമിൽ നിന്നുൾപ്പെടെയുള്ള രണ്ടു പേരെ മതിയായ നടപടികൾക്ക് വിധേയമാക്കാതെ സ്വദേശങ്ങളിലേക്ക്  മടക്കി അയച്ചത് വിവാദമായി. അവർക്ക് സ്വദേശങ്ങളിൽ നേരിടാവുന്ന പീഡനങ്ങളെകുറിച്ചും മറ്റും കോടതിയെ അറിയിക്കുവാൻ അവസരം നൽകിയില്ലെന്നും ആരോപണമുണ്ട്.  യുദ്ധം നടക്കുന്ന സുഡാനിലേക്കാണ് അവരെ നാട് കടത്തിയതെന്ന് അവരുടെ അഭിഭാഷകർ ആരോപിച്ചു. 

English Summary:

The Democratic Party suffered significant vote losses in the 2024 US Presidential election. This result has sparked considerable political analysis and speculation about the future of the party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com