സാമുവൽ മത്തായി ഫോമാ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും; പിന്തുണ പ്രഖ്യാപിച്ച് ഡാലസ് മലയാളി അസോസിയേഷൻ

Mail This Article
ഡാലസ് ∙ ഡാലസ് മലയാളി അസോസിയേഷന്‍ അംഗവും മുന്‍ പ്രസിഡന്റുമായ സാമുവല്‍ മത്തായിയെ 2026ല്‍ ഹൂസ്റ്റണിലെ ഫോമാ കണ്‍വന്‍ഷനോടുബന്ധിച്ച് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ അസോസിയേഷന്‍ നേതൃത്വം നാമനിര്‍ദേശം നല്‍കി.
അസോസിയേഷന്‍ പ്രസിഡന്റ് ജൂഡി ജോസ് അംഗീകാരമുദ്രയായ ഓദ്യോഗിക കത്ത് സാമുവല്‍ മത്തായിക്ക് ഡാലസില്‍ നടന്ന മനോരമ ഹോര്‍ത്തുസ് ചടങ്ങില്‍ വച്ചു കൈമാറി.
മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ജോസ് പനച്ചിപ്പുറം, ഡോ എം. വി. പിള്ള, തമ്പി ആന്റണി, ഫോമാ സതേണ്‍ റീജൻ വൈസ് പ്രസിഡന്റ് ബിജു ലോസണ്‍, അസോസിയേഷന്‍ സീനിയര്‍ ഡയറക്ടര്‍ ഡക്സ്റ്റര്‍ ഫെരേര, സ്രെകട്ടറി സിന്‍ജോ തോമസ്, ട്രഷറാര്‍ സൈജു, സാംസ്ക്കാരിക പ്രവര്‍ത്തകനായ ജോജോ കോട്ടയ്ക്കല്‍, സുനില്‍ തലവടി, ഫോമാ വിമന്‍സ് ഫോറം മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ മീഡിയ ടീം അംഗവുമായ രേഷ്മ രഞ്ജന്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുത്തു.