മെയ്‌നിലെ പർവതത്തിൽ കാൽനടയാത്രയ്ക്കിടെ കാണാതായ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി

Mail This Article
×
മെയ്‌ൻ∙ മെയ്‌നിലെ മൗണ്ട് കറ്റാഹ്ഡിനിൽ കാൽനടയാത്രയ്ക്കിടെ കാണാതായ അച്ഛനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. ടിം കെയ്‌ഡർലിങ് (58), എസ്തർ കെയ്‌ഡർലിങ്(28) എന്നിവരാണ് മരിച്ചത്. ഇരുവരെയും ഞായറാഴ്ച മുതൽ കാണാതായിരുന്നു.
പാർക്കിങ് സ്ഥലത്ത് വാഹനം കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചത്. ഒടുവിൽ ടേബിൾലാൻഡ്‌സിൽ നിന്ന് രണ്ട് പാതകൾക്കിടയിലുള്ള വനപ്രദേശത്ത് ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് എസ്തറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടന്ന തിരച്ചിലിൽ പിതാവായ ടിമ്മിനെയും കണ്ടെത്തുകയായിരുന്നു.
ന്യൂയോർക്കിലെ അൾസ്റ്റർ കൗണ്ടിയിലുള്ള റിഫ്റ്റൺ എക്യുപ്‌മെന്റ് എന്ന മെഡിക്കൽ സപ്ലൈ കമ്പനിയിൽ വർഷങ്ങളായി ഇരുവരും ജോലി ചെയ്ത് വരികയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
English Summary:
Father and daughter found dead after missing while hiking in Maine mountain.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.