വിമാനത്തിലേക്ക് കയറവേ കാലിടറി 'വീണ് ' ട്രംപ്; കയ്യടിച്ചും പരിഹസിച്ചും സമൂഹമാധ്യമം, വിഡിയോ വൈറൽ

Mail This Article
ന്യൂ ജഴ്സി∙ വിമാനത്തിലേക്ക് കയറവേ കാലിടറി വീഴാനൊരുങ്ങി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂജഴ്സിയിലെ മൊറിസ് ടൗൺ എയർപോർട്ടിൽ എയർഫോഴ്സ് വൺ വിമാനത്തിൽ ബോർഡ് ചെയ്യാനായി മുകളിലേക്ക് കയറവേയാണ് സ്റ്റെയർകേസിൽ ട്രംപ് കാലിടറി വീഴാനൊരുങ്ങിയത്. ഞൊടിയിടയിൽ ബാലൻസ് വീണ്ടെടുത്ത് ട്രംപ് വിമാനത്തിനുള്ളിലേക്ക് കയറി പോകുകയും ചെയ്തു.
അടുത്തിടെ നടപ്പാക്കിയ കുടിയേറ്റക്കാർക്കെതിരായ റെയ്ഡുകളുടെ പശ്ചാത്തലത്തിൽ ലൊസാഞ്ചലസിൽ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തു മടങ്ങവേയാണിത്. ട്രംപ് വീണതിന് തൊട്ടുപിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മർകോ റുബിയോയും വിമാനത്തിലേക്കുള്ള ബോർഡിങ്ങിനിടെ അതേ സ്റ്റെയർകേസിൽ കാലിടറി വീണു.
ഇരുവരും വീഴുന്നതിന്റെ വിഡിയോ ഇതിനകം വൈറൽ ആയി കഴിഞ്ഞു. ട്രംപ് കാലിടറി വീണതിന്റെ വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണുള്ളത്. പ്രസിഡന്റിന്റെ ശാരീരിക ക്ഷമതയെ ചോദ്യം ചെയ്യുന്നത് മുതൽ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സമാന സംഭവങ്ങളുമായുള്ള താരതമ്യം വരെയാണ് കമന്റുകളിൽ നിറയുന്നത്. വൃദ്ധനായ ട്രംപിനെ വീൽചെയറിൽ കയറ്റേണ്ട സമയമായെന്ന് വരെയാണ് ചിലരുടെ കമന്റ്.