ADVERTISEMENT

ഷിക്കാഗോ ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പെന്തക്കുസ്ത തിരുനാൾ ആഘോഷിച്ചു. അരുണാചൽ പ്രദേശിലെ മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പള്ളിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിച്ച തിരുക്കർമ്മങ്ങൾക്ക് ശേഷം വിദ്യാരംഭത്തിനായി ഒരുങ്ങുന്ന കുട്ടികളെ എഴുത്തിനിരുത്തുകയും ചെയ്തു.

വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര എന്നിവർ സഹകാർമികരായിരുന്നു. ഇരുപത്തിയേഴ് കുട്ടികൾ വിദ്യാരംഭത്തിനൊരുക്കമായി ആദ്യാക്ഷരങ്ങൾ കുറിച്ചു.

ഇടവക സെക്രട്ടറി സി. ഷാലോം, മതബോധനസ്‌കൂൾ ഡയറക്ടർ സജി പുതൃക്കയിൽ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പി ആർ ഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം വഹിച്ചു. 

English Summary:

The Feast of Pentecost was celebrated at St. Mary's Knanaya Catholic Parish in Chicago.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com