കൂദാശക്കൊരുങ്ങി റോക്ക് ലാൻഡ് സെന്റ് ജോർജ് ദേവാലയം

Mail This Article
റോക്ക് ലാൻഡ് ∙ അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽപ്പെട്ട റോക്ക് ലാൻഡ് സെന്റ് ജോർജ് ദേവാലയത്തിന്റെ കൂദാശാകർമ്മം 2025 ജൂണ്‍ 20, 21 എന്നീ ദിവസങ്ങളിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ യെൽദൊ മാർ തീത്തോസ് മെത്രാപ്പൊലീത്തയുടെ പ്രധാനകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. 20–ാം തീയതി വൈകിട്ട് 6.45 ന് സന്ധ്യാപ്രാർഥനയെ തുടർന്ന്, വി. മൂറോൻ കൂദാശയുടെ തുടക്കം കുറിച്ചുകൊണ്ട് ഒന്നാം ഘട്ട ശുശ്രൂഷ നടക്കും.
21 ന് രാവിലെ 9 മണിക്ക് പ്രഭാതപ്രാർഥനയും തുടർന്ന് വി. മൂറോൻ കൂദാശയുടെ രണ്ടാംഘട്ട ശുശ്രൂഷകളും പൂർത്തീകരിക്കും. മെത്രാപ്പൊലീത്തയുടെ പ്രധാന കാർമ്മികത്വത്തിൽ കുർബാനയും നടക്കും.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വെരി. റവ. ഗീവർഗീസ് ചട്ടത്തിൽ കോറെപ്പിസ്കോപ്പ (വികാരി), റവ. ഫാ. വിവേക് അലക്സ് (അസി. വികാരി), ഫാ. വർഗീസ് പരത്തുവയലിൽ (വൈസ് പ്രസിഡന്റ്) സണ്ണ് പൗലോസ് ( സെക്രട്ടറി), സൻജു ഇട്ടൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭരണസമിതി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
(വാർത്ത അയച്ചത് ∙ ജോർജ് കറുത്തേടത്ത്)