ഓക്ലഹോമയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ കൗമാരക്കാരായ രണ്ട് പേർ അറസ്റ്റിൽ

Mail This Article
×
ഓക്‌ലഹോമ ∙ വടക്കൻ ഓക്‌ലഹോമയിലെ ഒരു വീട്ടിൽ തർക്കത്തിനിടെ ഒരാളെ കൊലപ്പെടുത്തിയ കേസിൽ രണ്ട് കൗമാരക്കാർ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. ഡിറ്റർ ഗോൺസാലസ് (34) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കുത്തേറ്റ ഗോൺസാലസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 13 ഉം 15 ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ കസ്റ്റഡിയിലെടുത്തു. 13 കാരനാണ് യുവാവിനെ കുത്തിയയത്.
നിലവിൽ ഇരുവരും ജുവനൈൽ തടങ്കൽ കേന്ദ്രത്തിലാണ്. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റത്തിന് 13 കാരനെതിരെ കേസെടുത്തിട്ടുണ്ട്.
English Summary:
2 teenagers arrested in Oklahoma stabbing death of 34-year-old man.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.