സ്റ്റാർ എന്റർടെയ്ൻമെന്റ് സിനി സ്റ്റാർ നൈറ്റ് സീസൺ 2ന് ഓഗസ്റ്റിൽ തുടക്കം

Mail This Article
ന്യൂജഴ്സി ∙ മലയാളത്തിലെ ഏറ്റവും മികച്ച കലാകാരന്മാർ അണിനിരക്കുന്ന സിനി സ്റ്റാർ നൈറ്റ് 2025 സീസൺ 2 ഓഗസ്ത് മുതൽ ഒക്ടോബർ വരെ അമേരിക്കയിലും കാനഡയിലും സംഘടിപ്പിക്കുന്നു.
മലയാള ചലച്ചിത്ര താരങ്ങളായ ഭാവന, ശ്രുതിലക്ഷ്മി, മണിക്കുട്ടൻ, ഗായകർ ശ്രീനാഥ്, നിതിൻ മാത്യു, മൃദുലാ വാര്യർ, രേഷ്മ രാഘവേന്ദ്ര, മിമിക്രി കലാകാരൻമാർ മഹേഷ് കുഞ്ഞുമോൻ, അശ്വന്ത് അനിൽകുമാർ, അനുപ് കോവളം, പാലക്കാട് മുരളി എന്നിവരടങ്ങുന്ന കേരളത്തിലെ മികച്ച താരനിരയാണ് ചിരിയും സംഗീതവും ഉല്ലാസവും നിറയ്ക്കാൻ ഈ ഓണക്കാലത്ത് എത്തുന്നത്. സംഗീതവും നൃത്തവും കോമഡിയുമായി മൂന്നു മണിക്കൂർ നീളുന്ന പരിപാടിയായിരിക്കും അണിനിരക്കുക എന്ന് സംഘാടകർ അറിയിച്ചു,
കൂടുതൽ വിവരങ്ങൾക്ക്:
ജോസഫ് ഇടിക്കുള - (201 - 421 - 5303)
ജെയിംസ് ജോർജ്- (973 - 985 - 8432)
ബോബി ജേക്കബ് - (201 - 669 - 1477)