ADVERTISEMENT

ലൂസിയാന∙ ലൂസിയാനയിൽ വാഹനത്തിനുള്ളിൽ പിതാവ് അശ്രദ്ധമായി ഉപേക്ഷിച്ചതിനെ തുടർന്ന് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. ഈ വർഷം യുഎസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ സമാന സംഭവമാണിത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഹാമണ്ട് സ്വദേശി ജോസഫ് ബോട്ട്മാനെ പൊലീസ് പിടികൂടി.

ഞായറാഴ്ച പുലർച്ചെ 2.30 ഓടെയാണ് പിതാവായ ജോസഫ് ബോട്ട്മാൻ കുട്ടിയുമായി വാഹനത്തിൽ യാത്ര തിരിച്ചത്. തുടർന്ന് കുട്ടിയെ കാർ സീറ്റിൽ ബെൽറ്റ് ധരിപ്പിച്ച് വാഹനത്തിൽ ഇരുത്തിയ ശേഷം ജോസഫ് പുറത്തുപോയി. ഏകദേശം ഒൻപത് മണിക്കൂറുകൾക്ക് ശേഷം പോലീസ് എത്തി വാഹനം തുറന്നപ്പോഴാണ് കുട്ടി മരിച്ച നിലയിൽ കണ്ടെത്തുന്നത്. അമിതമായ ചൂട് കാരണം പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.

ഇത്തരം ദാരുണ സംഭവങ്ങളിൽ പത്തിൽ ഒൻപത് പേരും  മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളാണ്. പകുതിയിലധികം കേസുകളിലും മാതാപിതാക്കളുടെയോ പരിചാരകരുടെയോ അശ്രദ്ധ മൂലമാണ് കുട്ടികൾ വാഹനങ്ങളിൽ ഉപേക്ഷിക്കപ്പെടുന്നതെന്നും പൊലീസ് പറഞ്ഞു.

English Summary:

1-year-old girl dies after being left in hot car for 9 hours; dad arrested for murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com