മിനസോഡയിലെ രാഷ്ട്രീയക്കൊല: പ്രതിയായ വാൻസ് ബോൽട്ടർ പിടിയിൽ

Mail This Article
×
മിനസോട ∙ യുഎസിലെ മിനസോഡ സംസ്ഥാനത്തു ഡെമോക്രാറ്റ് പാർട്ടി നേതാവിനെയും ഭർത്താവിനെയും വീട്ടിൽക്കയറി വെടിവച്ചുകൊന്ന പ്രതിയായ വാൻസ് ബോൽട്ടറെ (57) പൊലീസ് പിടികൂടി. സംസ്ഥാന നിയമസഭാംഗവും മുൻ സ്പീക്കറുമായ മെലീസ ഹോർട്മാനും ഭർത്താവ് മാർക് ഹോർട്സ്മാനുമാണു കൊല്ലപ്പെട്ടത്.
പൊലീസിനുനേരെ വെടിയുതിർത്തതിന് ശേഷം ഇയാൾ കടന്നു കളയുകയായിരുന്നു. പ്രതി വെടിവച്ചു പരുക്കേൽപിച്ച മറ്റൊരു ഡെമോക്രാറ്റ് നേതാവും ഭാര്യയും ഗുരുതരനിലയിൽ ആശുപത്രിയിലാണ്. മിനസോടയിലെ ഗ്രീൻ ഐലിലുള്ള പ്രതിയുടെ വസതിക്കടുത്ത് നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
കൊലപ്പെടുത്തേണ്ട, മിനസോഡയിലെ ട്രംപ് വിരുദ്ധ നേതാക്കളുടെ പട്ടിക പ്രതിയുടെ വാഹനത്തിൽനിന്ന് പൊലീസ് കണ്ടെടുത്തു. പ്രതിയെ പിടിക്കാൻ സഹായിക്കുന്നവർക്ക് എഫ്ബിഐ അരലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
English Summary:
Man suspected of shooting 2 Minnesota lawmakers is caught after huge search
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.