എഡ്മണ്ടണിൽ 'ഈ മനോഹര തീരം' സംഗീത വിരുന്ന് ജൂൺ 21ന്

Mail This Article
എഡ്മണ്ടൺ ∙കാനഡയിലെ എഡ്മണ്ടണിലെ സെന്റ് ജേക്കബ് സിറിയൻ ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ കലാ, സാംസ്ക്കാരികാഘോഷം 'ഈ മനോഹര തീരം' ജൂൺ 21ന് പ്ലസന്റ് വ്യൂ കമ്മ്യൂണിറ്റി ലീഗ് ഹാളിൽ നടക്കും.
21ന് വൈകിട്ട് 4 മുതൽ രാത്രി 8 വരെ 1970, 80, 90 കാലഘട്ടങ്ങളിലെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലെ നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കിയുള്ള മനോഹരമായ സംഗീത വിരുന്നാണ് പ്രധാന ആകർഷണം.
വിവിധതരം നാടൻ ഭക്ഷണവിഭവങ്ങൾ ഉൾപ്പെടുത്തി തത്സമയ പാചകത്തോടെയുള്ള നാടൻ തട്ടുകടയാണ് മറ്റൊരു ആകർഷണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചാരമുള്ള വിഭവങ്ങൾ രാവിലെ 11 മുതൽ രാത്രി 10 വരെ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കുമായി കായിക മത്സരങ്ങൾ, കുടുംബ വിനോദങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.
ഓരോ മണിക്കൂറിലും നറുക്കെടുപ്പുകൾ നടത്തപ്പെടും. കൂടാതെ ലക്കി ഡ്രോ വഴിയും രണ്ട് മെഗാ സമ്മാനങ്ങൾ അന്നേദിവസം പ്രഖ്യാപിക്കുമന്നും സംഘാടകർ അറിയിച്ചു. സീറ്റ് റിസർവേഷനോടെയുള്ള ലക്കി ഡ്രോ കൂപ്പണ് 10 ഡോളറും കൂപ്പണ് മാത്രമായി 5 ഡോളറുമാണ് നിരക്ക്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് (780) 884-7337 എന്ന നമ്പറിൽ ബന്ധപ്പെടാം.
(വാർത്ത അയച്ചത്: ജോസഫ് ജോൺ കാൽഗറി)