'മലങ്കര ദീപം 2025' ഈ മാസം 17ന് പ്രകാശനം ചെയ്യും

Mail This Article
വാഷിങ്‌ടൻ ∙അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിന്റെ 36-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'മലങ്കര ദീപം 2025' സ്മരണിക തയ്യാറായതായി ചീഫ് എഡിറ്റർ ബെൽമ റോബിൻ സഖറിയ അറിയിച്ചു. ഈ മാസം 16 മുതൽ 19 വരെ വാഷിങ്‌ടൻ ഡിസിയിലെ ഹിൽട്ടൺ വാഷിങ്‌ടൻ ഡ്യൂലെസ് എയർപോർട്ട് ഹോട്ടലിൽ നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ രണ്ടാം ദിവസമായ 17ന് സ്മരണികയുടെ പ്രകാശനം നടക്കും.
ഈ വർഷത്തെ 'മലങ്കര ദീപം' മനോഹരമായി പൂർത്തിയാക്കുന്നതിന് അക്ഷീണം പ്രയത്നിച്ച ചീഫ് എഡിറ്റർ ബെൽമ റോബിൻ സഖറിയ (ഡാലസ്, ടെക്സസ്), എഡിറ്റോറിയൽ അംഗങ്ങളായ റവ. ഫാ. ജെറി ജേക്കബ് (ന്യൂജഴ്‌സി), റവ. ഫാ. പോൾ തോട്ടക്കാട്ട് (ഡാലസ്, ടെക്സസ്), ജോജി കാവനാൽ (ന്യൂയോർക്ക്), ജോർജ് കറുത്തേടത്ത് (ഡാലസ്, ടെക്സസ്), ജെനു മഠത്തിൽ (കാനഡ), സിമി ജോസഫ് (ഹൂസ്റ്റൺ, ടെക്സസ്), ജെയിംസ് ജോർജ് (ന്യൂജഴ്‌സി), ഷെ. ജെയ്‌മോൻ സ്‌കറിയ (ഷിക്കാഗോ), ജോർജ് മാലിയിൽ (ഫ്ലോറിഡ), വിപിൻ രാജ് (ബാൾട്ടിമോർ), ഷാനാ ജോഷ്വ (ഫിലഡൽഫിയ), ജൂപ്പി ജോർജ് (കലിഫോർണിയ) എന്നിവരോട് ഭദ്രാസനാധിപൻ യെൽദോ മോർ തീത്തോസ് മെത്രാപൊലീത്താ നന്ദി അറിയിച്ചു.
(വാർത്ത അയച്ചത്: ജോർജ് കറുത്തേടത്ത്)