ADVERTISEMENT

ന്യൂഡൽഹി ∙ എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റ്, സിബിഐ എന്നീ ഇന്ത്യൻ ഏജൻസികൾ അഭ്യർഥിച്ചതനുസരിച്ചു നീരവ് മോദിയുടെ ഇളയ സഹോദരൻ നെഹൽ മോദിയെ (46) യുഎസ് അധികൃതർ അറസ്റ്റ് ചെയ്തു. ഇയാളെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടരുകയാണ്. 13,500 കോടിയുടെ വായ്പതട്ടിപ്പുക്കേസിൽ നീരവിനും അമ്മാവൻ മെഹുൽ ചോക്സിക്കുമൊപ്പം പ്രതിയാണ് നെഹൽ. അഴിമതി നടത്താൻ നീരവിനെ സഹായിച്ചു.

വിദേശത്തേക്ക് അനധികൃതമായി പണം കടത്തി, തെളിവു നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 17ന് കോടതിയിൽ നെഹൽ ജാമ്യത്തിന് അപേക്ഷ നൽകാം. ബൽജിയത്തിൽ ജനിച്ചു വളർന്നയാളാണു നെഹൽ. ബ്രിട്ടനിൽ തടവിലാണു നീരവ് മോദി. മെഹുൽ ചോക്സി ബൽജിയത്തിൽ കോടതി നടപടികൾ നേരിടുകയാണ്.

English Summary:

Nehal Modi, brother of Nirav Modi, has been arrested in the US following requests from Indian agencies like the ED and CBI. He is accused of aiding Nirav Modi in corruption and illicitly transferring funds abroad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com