Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈഗ്രേൻ: ആശ്വാസത്തിനു വകയുണ്ട്

migraine

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിച്ചിട്ടില്ലാത്തവർ കാണില്ല. പല വിധത്തിലുള്ള തലവേദനകൾ നമ്മളെ വേട്ടയാടാറുണ്ട്. അവയുടെ കാരണങ്ങളും പലതാണ്. തലവേദനയിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രേൻ അഥവാ ചെന്നികുത്ത്. അലർജി, മാനസിക സംഘർഷം തുടങ്ങി പലകാരണങ്ങളും മൈഗ്രേനു കാരണമാകുന്നുണ്ടെങ്കിലും വ്യക്തമായ ഒരു കാരണം ഇന്നും കണ്ടെത്തിയിട്ടില്ല. തലയുടെ ഒരു വശത്തുനിന്നും തുടങ്ങി ക്രമേണ വർധിച്ച് തലമൊത്തം വ്യാപിക്കുന്ന അസഹ്യമായ വേദനയാണ് രോഗലക്ഷണങ്ങളിൽ പ്രധാനം. കാഴ്ച മങ്ങുക, കണ്ണു തുറക്കാൻ കഴിയാത്ത വിധം വേദന, തലകറക്കം, തലപ്പെരുപ്പ്, ഛർദി തുടങ്ങിയവയും ഈ രോഗം മൂലം അനുഭവപ്പെടുന്നു. ചിലർക്ക് ഈ അവസ്ഥ ദിവസങ്ങളോളം  തന്നെ നീണ്ടു നിൽക്കും. ചില മാർഗങ്ങൾ സ്വീകരിച്ചാൽ മൈഗ്രേനെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും. 

∙ അരസ്പൂൺ ജീരകം, ചെറിയകഷ്ണം ചുക്ക് എന്നിവ പാലിൽ ചേർത്ത് തിളപ്പിച്ച് ചൂടാറിയ ശേഷം കുടിക്കുക. 

∙ പർപ്പടകപുല്ല് ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് വറ്റിച്ച് കഷായമാക്കി രണ്ടുനേരം കഴിക്കുക.

∙ ശുദ്ധമായ മഞ്ഞൾ പൊടിച്ച് ആവണക്കെണ്ണയിൽ മിശ്രിതം ചെയ്യുക. വിളക്കു കത്തിക്കാനുപയോഗിക്കുന്ന തിരിയിൽ മിശണ്രം പുരട്ടുക. ആ തിരി കത്തിച്ച് അത് അണച്ച് കനൽരൂപത്തിലാക്കി അതിന്റെ പുക മുകളിലൂടെ വലിച്ചെടുക്കുക. ശമനം കിട്ടും.

∙ മഞ്ഞൽ കഷ്ണം കത്തിച്ച് അതിന്റെ പുക മൂക്കിലൂടെ വലിച്ചെടുക്കുക.

∙ പൂവാങ്കുറുന്നൽ മൈഗ്രേനു നല്ലതാണ്്. പൂവാങ്കുറുന്നൽ പിഴിഞ്ഞെടുത്ത ചാറ് സൂര്യോദയത്തിനു മുൻപ് നാലു നാൾ തുടർച്ചയായി നെറ്റിയിൽ പുരട്ടുക. ഈ ദിവസങ്ങളിൽ കുളിക്കുകയോ തലയിൽ വെയിലേൽക്കുകയോ തല വിയർക്കുകയോ ചെയ്യരുത്. മൈഗ്രേൻ ശമിക്കും.

∙ ഏലത്തരി, ചന്ദനം, കറുക ഇവ സമാസമം എടുത്ത് മുലപ്പാലിലരച്ച് നെറ്റിയിൽ പുരട്ടിയാൽ ആശ്വാസം ലഭിക്കും. 

∙ രാത്രി അത്താഴത്തിനുശേഷം സ്ഥിരമായി അഞ്ചു മില്ലീലിറ്റർ ബ്രഹ്മി കഴിക്കുന്നത്് മൈഗ്രേൻ വരുന്നതിനെ തടഞ്ഞുനിർത്തും.

∙ ശുദ്ധിവരുത്തിയ മൂവില വേര് ചതച്ച് ശുദ്ധമായ തുണിയിൽ കിഴിക്കെട്ടുക. അതിന്റെ നീരുപിഴിഞ്ഞ് ഉച്ചയ്ക്കു മുമ്പായി മൂക്കിലെ രണ്ടു ദ്വാരങ്ങളിലും നസ്യം ചെയ്യുക. ഒരു പ്രാവശ്യം ചെയ്ത് ശമനമില്ലെങ്കിൽ ഇത് തുടർച്ചയായി രണ്ടോ മൂന്നോ ദിവസം ചെയ്യണം. ഫലം ലഭിക്കും.

∙ കുന്നിക്കുരുവും കുന്നിയുടെ വേരും ശുദ്ധി വരുത്തി അരച്ച് നെറ്റിയിൽ പുരട്ടുന്നത് ആശ്വാസം നൽകും.

∙ മല്ലിയില അരച്ച് വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുന്നതു നല്ലതാണ്.

മൈഗ്രേൻ വരുമ്പോൾ ശ്രദ്ധിക്കേണ്ട  ചില കാര്യങ്ങൾ

∙ ഐസ്ക്രീം, തൈര്, ഷാർജഷെയ്ക്ക് പോലുള്ള പാനീയങ്ങൾ കഴിക്കരുത്. മാംസം, മദ്യം, വറുത്ത ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കണം

∙ ദഹനപ്രക്രിയയെ ബാധിക്കാത്ത ഭക്ഷണപദാർത്ഥങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക.

∙ ഛർദ്ദി തോന്നുകയാണെങ്കിൽ പൂർണമായും ഛർദ്ദിച്ചു കളയണം

∙ വാഹന യാത്രകൾ കഴിവതും ഒഴിവാക്കണം.

∙ മാനസിക പിരിമുറുക്കം തരുന്ന ജോലികളിൽ നിന്നും താൽക്കാലികമായി മാറി നിൽക്കണം. ടെൻഷനും ഉൽകണ്ഠയും രോഗം വർധിപ്പിക്കും.

∙ വെയിൽ കൊള്ളുന്നത് നന്നല്ല. ചൂട് കുറവുള്ള മുറിയിൽ വിശമ്രമെടുക്കുകയാവും നല്ലത്

മൈഗ്രേൻ ആവർത്തന സ്വഭാവമുള്ളതും അപ്രതീക്ഷിതമായി വന്ന് ദിവസങ്ങളോളം പ്രകടമാകുന്നതുമായതിനാൽ മുൻകരുതലുകളെപ്പറ്റി ധാരണയുണ്ടാകുന്നത് ഗുണം ചെയ്യും.