Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുമയെ പിടിച്ചുകെട്ടാം

coughing

മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ നമ്മെ അലട്ടുന്ന ഒന്നാണ് ചുമ. പുക, പൊടി, അലർജി, തണുപ്പുകൂടിയ ആഹാരം തുടങ്ങിയവ ചുമയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോൾ ചുമ ഒരാഴ്ചയിൽ  കൂടുതൽ നീണ്ടു നിന്നേക്കാം. ഒരു പരിധിവരെ ഇതു ശരീരത്തിന് ദോഷം ചെയ്യില്ല. ശ്വാസകോശത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളുവാനും കഫം പുറത്തുകളയാനും ചുമ ഉപകരിക്കും. എങ്കിലും നീണ്ടു നിൽക്കുന്ന ചുമ ശാരീരിക അസ്വസ്ഥതകൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകും. സാധാരണയായി വരാറുള്ള ചുമയെ നിയന്ത്രിക്കുവാൻ പ്രയോഗിക്കുന്ന പരമ്പരാഗതരീതികൾ എന്തൊക്കെയെന്നു നോക്കാം. 

∙ കുരുമുളകും ആടലോടകവും കരിപ്പെട്ടിയും ചേർത്ത് ഒരുകപ്പ് വെള്ളമൊഴിച്ച് തിളപ്പിച്ച് നേർപകുതിയായി വറ്റിച്ച് കഷായമായി ഉപയോഗിക്കാം. ചുമയും അതോടൊപ്പമുള്ള ചെറിയ പനിയും മാറികിട്ടും.

∙ ആടലോടകത്തിന്റെ ഇല ചതച്ച് നീരെടുത്ത് ഒരു സ്പൂൺ തേനിൽ കലർത്തി രാവിലെയും രാത്രിയിലും ഉപയോഗിക്കുന്നത് നന്നാണ്.

∙ കുരുമുളക്, തിപ്പലി, കൽക്കണ്ടം, മുന്തിരിങ്ങ എന്നിവ മിശണ്രം ചെയ്ത് തേനുമായി ചേർത്ത് ഉപയോഗിക്കുക. ചുമ കുറയും.

∙ തുളസിയില മാത്രം ഉപയോഗിച്ച് കഷായമാക്കി ഉപയോഗിക്കുന്നത് ഗുണകരമാണ്.

∙ കൽക്കണ്ടവും ആടലോടകത്തിന്റെ ഇലയും ചേർത്ത് വറുത്തുപൊടിച്ച് അൽപാൽപ്പമായി ഉപയോഗിക്കുക.

∙ തുളസി നീരിൽ ചെറുതിപ്പലിപൊടി ചാലിച്ച് കഴിക്കുക.

∙ ചുക്ക് ചേർത്ത് കഷായമുണ്ടാക്കുക. ആ കഷായത്തിൽ കൽക്കണ്ട ം ചേർത്ത് ചുമ മാറുന്നതുവരെ ഉപയോഗിക്കുക.

∙ തേനിൽ വയമ്പ് ചേർത്ത് രാവിലെയും രാത്രിയിലും കഴിക്കുന്നതു നല്ലതാണ്. 

∙ ചുക്കുപൊടിയും ജീരകപ്പൊടിയും സമാസമം എടുത്ത് പഞ്ചസാരയും ചേർത്തു കഴിക്കുന്നത് ഫലം ചെയ്യും.

∙ കരിപ്പെട്ടിയും കുരുമുളകും ചേർത്ത് ഇടയ്ക്കൊക്കെ ചവച്ചിറക്കുന്നത് ചുമ ശമിപ്പിക്കും.

∙ ഇഞ്ചിനീരും കുരുമുളകിന്റെ പൊടിയും തേനിൽ ചേർത്ത് ഉപയോഗിക്കുന്നത്  ഫലം നൽകും.

∙ ഉപ്പ്, കുരുമുളക് പൊടി, ഗ്രാമ്പു എന്നിവ പൊടിച്ച് മിശണ്രം ചെയ്ത് ഇടവിട്ട് ഉപയോഗിക്കുന്നത് ചുമ ശമിപ്പിക്കും.

ചെറുതായി തുടങ്ങി ക്രമേണ വലുതാകുന്നതും നീണ്ടു നിൽക്കുന്നതുമായ ചുമ ശദ്ധ്രിക്കേണ്ടതാണ്. ജലദോഷം, ശ്വാസകോശരോഗങ്ങൾ, ന്യുമോണിയ മുതൽ ക്ഷയം വരെയുള്ള രോഗങ്ങൾക്ക് നീണ്ടു നിൽക്കുന്ന ചുമ കാരണമായേക്കാം. ചുമ സ്ഥിരമായി വരുന്നു എങ്കിൽ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയമാകുന്നത് നന്നായിരിക്കും. ചുമ പലപ്പോഴും രോഗമായിട്ടല്ല രോഗത്തിന്റെ മുന്നറിയിപ്പായിട്ടാണ് കടന്നു വരാറുള്ളത് എന്ന കാര്യം വിസ്മരിക്കരുത്.

Read More : Health Tips