Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലർന്നു കിടന്നാൽ ഉറക്കം കിട്ടുന്നില്ലേ? എങ്കിൽ ഈ രോഗലക്ഷണമാകാം

sleep

അധികം കട്ടിയില്ലാത്ത തലയണവച്ച് മലർന്നു കിടന്ന് ഉറങ്ങുന്നതാണ് ഉത്തമം. ആലസ്യമുള്ളവർ ചരിഞ്ഞു കിടന്നുറങ്ങും. തീവ്രമായ മനോവേദന തോന്നുമ്പോൾ ചിലർ കമിഴ്ന്നു കിടന്നുറങ്ങും. മടി തോന്നുമ്പോൾ ചുരുണ്ടുകൂടി കിടന്നുറങ്ങുന്നു. അസ്വസ്ഥതയുള്ളവർ ഇരുന്നും ഉറങ്ങാറുണ്ട്. 

ഒരു വയസ്സുവരെയുള്ളവർ 16 മണിക്കൂറും കൗമാരക്കാർ 10 മണിക്കൂറും 40 വയസ്സുള്ളവർ വരെ എട്ടുമണിക്കൂറും ഉറങ്ങണം. പ്രായമുള്ളവർക്ക് ഉറക്കം ആറു മണിക്കൂറായാലും മതി. ആയാസമുള്ള ജോലി ചെയ്യുന്നവർക്കു കൂടുതൽ സമയത്തെ ഉറക്കം വേണം. രാത്രി ഉറക്കമൊഴിക്കുന്നവർ ആ സമയത്തിന്റെ പകുതി സമയമെങ്കിലും പകൽ ഉറങ്ങണം. പകൽ ഉറങ്ങുന്ന വർക്കു കഫം കൂടും. ശ്വാസംമുട്ടലും കഫക്കെട്ടും ഉണ്ടാകും. പ്രമേഹരോഗികൾക്കും പകലുറക്കം നല്ലതല്ല. അമിതവണ്ണമുള്ളവരും ശരീരത്തിനു വിഷബാധയേറ്റവരും പകൽ ഉറങ്ങരുത്. 

സ്ഥിരമായി ഉറക്കമൊഴിച്ചാൽ ലൈംഗിക താൽപര്യക്കുറവു വരാം. പഞ്ചേന്ദ്രിയങ്ങൾക്കു പ്രവർത്തനവൈകല്യം ഉണ്ടാകാം. ശരീരോഷ്മാവ് എപ്പോഴും കൂടി നിൽക്കും. കണ്ണിനു ചുട്ടു പുകച്ചിലുണ്ടാകാം. ക്ഷീണം, തളർച്ച, മാംസപേശികളിൽ വേദന, ദാഹം എന്നിവയുണ്ടാകാം. എപ്പോഴും കോട്ടുവാ ഇട്ടുകൊണ്ടേ യിരിക്കും. 

നല്ല ഉറക്കം കിട്ടാൻ എണ്ണ തലയിലും ശരീരത്തിലും കാൽപാദത്തിലും പാദത്തിനടിയിലും പുരട്ടി നിത്യേന കുളിച്ചാൽ മതി. കിടക്ക മയമുള്ളതാകണം. കിടപ്പു മുറിയിൽ സുഗന്ധമാകാം. മൃദുസംഗീതവുമാകാം. എരുമപ്പാൽ കുടിച്ചാൽ ഉറക്കം കിട്ടുമെന്നു പഴമക്കാർ പറയുന്നു. എന്നിട്ടും ഉറക്കം പോരെന്നു തോന്നിയാൽ ക്ഷീരബലയോ ഹിമസാഗര തൈലമോ ചന്ദനാദി എണ്ണയോ തലയിൽ തേച്ചു കുളിച്ചാൽ മതി. 

അഞ്ചു വയസ്സിനു താഴെയുള്ളവർക്ക് ഉറക്കം കുറയുന്നതു പലപ്പോഴും വയറിലെ കൃമി ശല്യം കൊണ്ടാകാം. പല്ലു മുളച്ചു വരികയോ മോണയിൽ വേദന വന്നാലോ ഉറക്കം വരില്ല. ചെവിയിലെ പഴുപ്പും വേദനയും കുട്ടികളുടെ ഉറക്കം മുടക്കും. മധ്യവയസ്സുള്ള ചിലർക്കു മലർന്നു കിടന്നാൽ ഉറക്കം കിട്ടില്ല. തലയണ ചാരിവച്ചു കിടന്നാൽ ഉറക്കം കിട്ടും. ഇവരുടെ ഹൃദ്രോഗ സാധ്യത പരിശോധിക്കണം. പ്രായമുള്ളവർക്കു മാംസപേശിയിലെ കടച്ചിലും വേദനയും കാരണം ഉറക്കം നഷ്ടപ്പെടാം.

ഉറക്കം എന്നു പറയുന്നതു ശരീരത്തിന്റെ ക്ഷീണമകറ്റാൻ പ്രകൃതിയുണ്ടാക്കിയ സംവിധാനമാണ്. ശരീരകോശങ്ങൾ ക്കുണ്ടാകുന്ന തേയ്മാനം പരിഹരിക്കുന്നത് അങ്ങനെയാണ്.