Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്ധാരണശേഷിക്കുറവിന്...

sex-problem

പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്ന ലൈംഗിക പ്രശ്നങ്ങൾ വിവിധങ്ങളാണെങ്കിലും ഒട്ടേറെ രോഗികൾ ചികിത്സ തേടി സമീപിക്കാറുള്ളത് ഉദ്ധാരണശേഷിക്കുറവിനും ശീഘ്രസ്ഖലനത്തിനുമാണ്. ആയുർവേദശാസ്ത്രം വൃഷ്യചികിത്സയിൽപെടുത്തി വിവരിക്കുന്ന പല പ്രയോഗങ്ങളും അവസ്ഥയിൽ പലപ്രദമാണ്. ശാരീരികവും മാനസികവുമായ പല കാരണങ്ങൾ ഉദ്ധാരണശേഷിക്കുറവിനും ശീഘ്രസ്ഖലനത്തിനുമുണ്ട്. അതിനാൽതന്നെ വിദഗ്ധ പരിശോധനയും രോഗനിർണയവും അനിവാര്യവുമാണ്. ആയുർവേദ ശാസ്ത്രപ്രകാരം ശരീരത്തിലെ സപ്തധാതുക്കളിൽ അന്ത്യധാന്യമായ ശുക്ലത്തിന്റെ ക്ഷയമാണ് ഇതിനു കാരണം. പൊതുവിലുണ്ടാകുന്ന ധാതുക്ഷയം മൂലമോ പ്രത്യേക കാരണങ്ങളാലോ ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകാം.

ശുക്ലക്ഷയമുണ്ടാകുമ്പോൾ ശരീരത്തിലെ ഓജസും ക്ഷയിക്കുന്നു. ശരിയായ ധാതുപരിണാമപ്രക്രിയ സംഭവിക്കാത്ത രോഗികളിലും ഇപ്രകാരമുള്ള ഓജക്ഷയം ഉണ്ടാകാം. അതിനാൽ ഓജസിന്റെ വർധനവിനു സഹായിക്കുന്നവയും ധാതുക്ഷയത്തെ പരിഹരിക്കുന്നവയുമായ ഔഷധങ്ങളാണ് ഉദ്ധാരണശേഷിക്കുറവിനും ശീഘ്രസ്ഖലനത്തിനുമുള്ള പരിഹാരം. അത്തരത്തിലുള്ള ഏതാനും ലഘുപ്രയോഗങ്ങൾ ചുവടെ ചേർക്കുന്നു:

നെല്ലിക്ക മൂന്നു ഭാഗം, താന്നിക്ക രണ്ടുഭാഗം, കടുക്ക ഒരു ഭാഗം എന്ന അളവിൽ പൊടിച്ച് അഞ്ചുഗ്രാം വീതം രാത്രി ആഹാരശേഷം ചൂടുവെള്ളത്തിലോ തേനിലോ 45 ദിവസം തുടർച്ചയായി സേവിക്കുന്നതു ശീഘ്രസ്ഖലനത്തെയും ഉദ്ധാരണശേഷിക്കുറവിനെയും പരിഹരിക്കും. ഇത് ഒരു രസായനപ്രയോഗം കൂടി ആയതിനാൽ ഏവർക്കും തുടരെ ഉപയോഗിക്കാം.

നായ്ക്കുരണപ്പരിപ്പ്, വയൽചുള്ളിയുടെ അരി ഇവ തുല്യമായി അളവിൽ പൊടിച്ച് അഞ്ചുഗ്രാം വീതം രാവിലെയും രാത്രിയും ചെറുചൂടുള്ള പാലിൽ ചേർത്തു കഴിക്കുന്നത് പുരുഷന്മാരിലെ ലൈംഗികശേഷിക്കുറവിനെ പരിഹരിക്കും. എന്നാൽ നാഡീസംബന്ധമായ രോഗമുള്ളവർ വിദഗ്ധ വൈദ്യനിർദേശമുണ്ടെങ്കിൽ മാത്രമേ ഈ മരുന്ന ദീർഘകാലം കഴിക്കാവൂ.

ശുക്ലക്ഷയത്തിനും ശേഷിക്കുറവിനും

കുറുന്തോട്ടി സമൂലം വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞ് എടുത്ത് നീര് രണ്ട് ഔൺസ് വീതം രണ്ടുനേരം ഒരാഴ്ച സേവിക്കുന്നത് അറിയാതെ ഉണ്ടാകുന്ന ശുക്ലസ്രാവം തടയും.

ഉഴുന്നു നെയ്യിൽ വറുത്തുപൊടിച്ചത് അഞ്ചുഗ്രാം വീതം ദിവസവും രണ്ടുനേരം പാലിൽ ചേർത്ത് സേവിക്കുന്നത് ലൈംഗിക ക്ഷീണത്തെ ഇല്ലാതാക്കും.

എള്ളും ഞെരിഞ്ഞിലിന്റെ പൊടിയും തുല്യമായ അളവിൽ 10 ഗ്രാം വീതം 200 മി ലീറ്റർ ആട്ടിൻപാലും 200 മി ലീറ്റർ വെള്ളവും ചേർത്തു തിളപ്പിച്ചു 200 മി ലീറ്റർ ആക്കി വറ്റിച്ച് ആറിയാൽ 10 മി ലീറ്റർ തേൻ ചേർത്ത് ഒരു മാസം കഴിക്കുന്നതു ശുക്ലക്ഷയത്തെ പരിഹരിക്കും. ഈ യോഗം ലൈംഗികദുരുപയോഗത്താലുണ്ടാകുന്ന ശേഷിക്കുറവിനെ പരിഹരിക്കുന്നുവെന്ന് ചക്രദത്തം അനുശാസിക്കുന്നു.

ലൈംഗികമരവിപ്പിന്

ലൈംഗികമരവിപ്പാണു സ്ത്രീകൾ അനുഭവിക്കുന്ന പ്രധാന ലൈംഗികപ്രശ്നങ്ങളിലൊന്ന്. ഇതിന് അനേകം കാരണങ്ങളുണ്ടാകാമെന്നതുകൊണ്ടുതന്നെ വിദഗ്ധപരിശോധന അത്യാവശ്യമാണ്. ശാരീരികവും മാനസികവുമായ കാരണങ്ങൾ ഈ പ്രശ്നത്തിനുണ്ട്. പൊതുവിൽ വാതഹരമായ ചികിത്സയാണ് ഈ അവസ്ഥയിൽ ഗുണം ചെയ്യുന്നത്.

ഇത്തരം അവസ്ഥകൾക്കുള്ള പരിഹാരമായ ചില ആയുർവേദപ്രയോഗങ്ങൾ ചുവടെ ചേർക്കുന്നു.

രാമച്ചവും ചന്ദനവും

രാമച്ചം, ചന്ദനം ഇവ തുല്യമായി തേനിൽ അരച്ചത്—അഞ്ചുഗ്രാം വീതം രണ്ടുനേരം ആഹാരശേഷം തുടർച്ചയായി ഒരു മാസം സേവിക്കുന്നതു സ്ത്രീകളിലെ ലൈംഗികമരവിപ്പിനെ പരിഹരിക്കും.

നെല്ലിമരത്തിന്റെ തൊലി

നെല്ലിമരത്തിന്റെ തൊലി 100 ഗ്രാം ഒരു ലീറ്റർ വെള്ളം ചേർത്തു തിളപ്പിച്ചരിച്ച് ആറിയശേഷം ക്ഷാളനം ചെയ്യുന്നതു ലൈംഗികമരവിപ്പിനെ പരിഹരിക്കും.

നാൽപാമരത്തൊലി

മേൽപറഞ്ഞ അളവിൽ തന്നെ അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ വൃക്ഷങ്ങളുടെ തൊലിയും (നാൽപ്പമാരത്തൊലി) ക്ഷാളനമായി പ്രയോഗിക്കുന്നതു വളരെ ഫലപ്രദമായി കണ്ടുവരുന്നു.

ക്ഷീരബല

ക്ഷീരബല 101 ആവർത്തി 20 തുള്ളി വീതം അത്താഴത്തിനു ശേഷം ഉപയോഗിക്കുന്നതു ഗുണം ചെയ്തു കാണുന്നു. ക്ഷീരബല 41 ആവർത്തി അല്ലെങ്കിൽ ഏഴ് ആവർത്തി പഞ്ഞിയിലോ വൃത്തിയുള്ള പരുത്തിത്തുണിയിലോ പുരട്ടി 45 മിനിറ്റ് പിചു ധാരാണം ചെയ്യുക. ഇതു ലൈംഗിക മരവിപ്പിനെയും യോനിയിലെ വരൾച്ചയെയും ഫലപ്രദമായി പരിഹരിക്കും.

ജാതിക്കയും പിച്ചകമൊട്ടും

ഇരുവേലി, കുങ്കുമം, പിച്ചകമൊട്ട്, ജാതിക്ക ഇവയോരോന്നും പ്രത്യേകമായോ ഒരുമിച്ചോ പൊടിച്ചു നെയ്യിലരച്ചു സേവിക്കുന്നതു സ്ത്രീകളിലെ ലൈംഗികമരവിപ്പു മാറ്റും. പരമാവധി അളവ് 10 ഗ്രാം തുടർച്ചയായി 15 ദിവസം ഉപയോഗിക്കണം.

താൽപര്യക്കുറവ് മാറ്റാൻ

പഞ്ചസാരയും നെയ്യും ചേർത്തു കുഴച്ചു കഴിക്കുക. പൂവമ്പഴം, ബദാംപരിപ്പ്, ചെറുനാരങ്ങാനീര് എന്നിവയും ലൈംഗികതാൽപര്യം കൂട്ടും.

തൊലി കളഞ്ഞ ഉഴുന്ന് നെയ്യിൽ വറുത്തുപൊടിച്ച് പാലിൽ കുറുക്കി പായസമാക്കി പാകത്തിനു പഞ്ചസാര ചേർത്തു പതിവായി കഴിക്കണം.

ആർത്തവ പ്രശ്നങ്ങൾ

ലൈംഗിക മരവിപ്പിന് പ്രധാന കാരണങ്ങളിലൊന്നാണ് ആർത്തവ തകരാറുകൾ. അതു മാറ്റാൻ ചില ഔഷധങ്ങൾ അറിയാം.

ഉലുവ വറുത്തിട്ടു വെള്ളം തിളപ്പിച്ച് ആർത്തവ സമയത്തു കുടിക്കുക. ആർത്തവസമയത്തെ വയറുവേദന കുറയും.

മുരിങ്ങയില ഇടിച്ചു പിഴിഞ്ഞ നീര് ഒരു ഔൺസ് വീതം രാവിലെ കഴിക്കുന്നതും കൊള്ളാം.

മാങ്ങായണ്ടി ഉണക്കിപ്പൊടിച്ച് അൽപം വീതം തേനിൽ ചാലിച്ചു കഴിക്കുന്നത് ആർത്തവം ക്രമീകരിക്കാൻ ഉപകരിക്കും.

വെള്ളപോക്കിന്

വെള്ളപോക്കും സ്ത്രീകളിൽ താൽപര്യം കുറയ്ക്കാം.

ഒരു ഗ്ലാസ് കാരറ്റു നീരിൽ തേൻ ചേർത്തു രാവിലെയും വൈകിട്ടും കുറച്ചുനാൾ പതിവായി കഴിക്കാം.

നെല്ലിക്കാനീര്, തേൻ, പഞ്ചസാര എന്നിവ ചേർത്ത് കദളിപ്പഴം കഴിക്കുന്നതും ഗുണകരമാണ്.

നെല്ലിക്ക ഉണക്കിപ്പൊടിച്ച് തേൻ ചേർത്തും ശതാവരിക്കിഴങ്ങിന്റെ നീര് പാലിൽ ചേർത്തും കഴിക്കാം.