മടി വേണ്ട, പുതുവത്സരത്തിൽ യോഗ പരിശീലിച്ചാലോ?

SHARE

ഈ പുതുവർഷം ആരോഗ്യകരമാക്കാൻ ചില തീരുമാനങ്ങൾ എടുക്കാവുന്ന സമയമാണിത്. ശരീരത്തെ ആരോഗ്യമുള്ളതാക്കാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന യോഗ പരിശീലിക്കാം എന്ന തീരുമാനം നിങ്ങൾക്കെടുക്കാം. ശ്വസന വ്യായാമങ്ങൾ (breathing exercises) നിങ്ങളുടെ പേശി കൾക്ക് ആരോഗ്യമേകുന്നതോടൊപ്പം ശ്വസനം ശരിയായി നടക്കാനും സഹായിക്കും. നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള യോഗ തന്നെയാകട്ടെ. നിങ്ങളുടെ ഒരു പുതുവർഷ പ്രതിജ്ഞ.

ശരീരഭാരം നിയന്ത്രിക്കാം
നിങ്ങൾ ശരീരഭാരം വളരെ കുറഞ്ഞ ആളാണോ? എങ്കിൽ ഭാരം കൂട്ടാൻ യോഗ സഹായിക്കും. അമിത ഭാരം മൂലം വിഷമിക്കുന്ന ആൾക്ക് ഭാരം കുറയ്ക്കാനും യോഗ സഹായകമാണ്. ശരിയായ യോഗാസനങ്ങൾ പരിശീലിച്ചാൽ മാത്രം മതി. ദഹനം, രക്തചംക്രമണം ഇവയെല്ലാം മെച്ചപ്പെടുത്തി വായു കോപം, അസിഡിറ്റി മുതലായ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമേകാൻ യോഗ നിങ്ങളെ സഹായിക്കും.

പേശികൾക്ക് അയവ് വരുത്തുന്നു
യോഗാസനങ്ങൾ ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൃത്യമായി അവ ചെയ്യാൻ സ്ഥിരോത്സാഹം കൂടിയേ തീരൂ. പ്രയാസമുള്ളതാണെങ്കിലും പല യോഗാസനങ്ങളും പേശികളെ ഫ്ലെക്സിബിൾ ആക്കും. കൂടാതെ പേശികളുടെ ശക്തി കൂട്ടാനും ഇവ ഉപകരിക്കും. 

ഓർമശക്തി മെച്ചപ്പെടുത്തുന്നു
മനസ്സിനെ ശാന്തമാക്കാനും കാര്യങ്ങളെ ഓർമിച്ചു വയ്ക്കാനും യോഗ സഹായിക്കുന്നു. ഏകാഗ്രത വർധിപ്പിക്കാനും യോഗ സഹായിക്കുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഉത്കണ്ഠ, വിഷാദം ഇവ അകറ്റാനും ഉപകരിക്കും. തൊഴിൽ രംഗത്ത്  നന്നായി ശോഭിക്കാനും ആരോഗ്യകരമായ വ്യക്തി ബന്ധങ്ങൾ നിലനിർത്താനും യോഗ ഉത്തമം. 

എവിടെയും ചെയ്യാം 
ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നതിനെക്കാൾ എളുപ്പമാണ് യോഗ പരിശീലിക്കുന്നത്. പ്രത്യേകിച്ച് ഉപകരണങ്ങളൊന്നും വേണ്ട. ഒരു യോഗാ മാറ്റ് മാത്രം മതി. ലളിതമായ യോഗാസനങ്ങളും ബ്രീത്തിങ്ങ് എക്സർസൈസുമെല്ലാം ജിം വർക്കൗട്ടിനെക്കാൾ എത്രയോ എളുപ്പമാണ്. 

ഈ കാരണങ്ങള്‍ കൊണ്ടുതന്നെ യോഗ പരിശീലിക്കാം എന്ന പുതുവർഷ പ്രതിജ്ഞ എടുക്കാൻ ഒട്ടും മടിക്കേണ്ട. ശരീരത്തെയും മനസ്സിനെയും ആരോഗ്യമുള്ളതാക്കാൻ യോഗയോളം മികച്ച മറ്റൊരു മാർഗ്ഗം ഇല്ല തന്നെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA