ഇഷ്ടമുള്ളതെല്ലാം കഴിച്ച് ശിൽപ ഷെട്ടി ഫിറ്റ്നസ് സൂക്ഷിക്കുന്നത് ഇങ്ങനെ

shipla
SHARE

ബോളിവുഡ് താരം ശിൽപ ഷെട്ടിയെ കണ്ടാല്‍ പ്രായം 43 ആണെന്നു പറയുമോ? ഇല്ലേയില്ല. ഫിറ്റ്‌നസ് സൂക്ഷിക്കുന്നതിൽ താരം പാലിക്കുന്ന നിഷ്ഠ പ്രശസ്തമാണ്. ആറുവയസ്സുകാരന്റെ അമ്മയാണ് ശില്‍പയെന്ന് ആരും പറയില്ല എന്നാണു ബോളിവുഡിലെ അടക്കം പറച്ചില്‍.

പക്ഷേ മറ്റുപല താരങ്ങളെയും പോലെ അതികഠിന ഡയറ്റ് പാലിക്കുന്ന ആളല്ല ശില്‍പ. പകരം തനിക്ക് ഇഷ്ടമുള്ളതെല്ലാം കഴിക്കുന്ന തരക്കാരിയാണ്. എന്നിട്ടും എങ്ങനെയാണ് ഇത്ര ഫിറ്റ്‌നസ്?

ആ സംശയത്തിനു മറുപടിയായി അടുത്തിടെ തന്റെ ചില പാചകവിഡിയോകള്‍ ശില്‍പ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. താനുണ്ടാക്കിയ ലഡ്ഡു, ബര്‍ഫി എന്നിവയുടെ ചിത്രം സഹിതം ശില്‍പ കഴിഞ്ഞ ദിവസം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ്‌ ഇട്ടിരുന്നു. ഞയറാഴ്ചകള്‍ പ്രിയപ്പെട്ട മധുരപലഹാരങ്ങള്‍ കഴിക്കാനുള്ളതാണ് എന്നാണ് ഇതിനു താഴെ ശില്‍പ കുറിച്ചത്. മറ്റുദിവസങ്ങളില്‍ ഡയറ്റ് പിന്തുടരും. ഇതാണ് ശില്‍പയുടെ ഫിറ്റ്‌നസ് മന്ത്ര.

ആഴ്ചയില്‍ ഒരു ദിവസം പ്രിയപ്പെട്ട വിഭവങ്ങൾ കഴിക്കുമെന്നും ശില്‍പ പറയുന്നു. ഓട്സ് തലേദിവസം ആല്‍മണ്ട് പാലില്‍ മുക്കിവച്ചതും ഡ്രൈഫ്രൂട്സ്, ഏത്തപ്പഴം, ആപ്പിള്‍, മാതളനാരങ്ങ, ആപ്രികോട്ട് എന്നിവയും ചേര്‍ത്താണ് ശില്‍പയുടെ പ്രാതല്‍. അലോവേര, ആംല ജ്യൂസ് എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് രാവിലെ ഉണരുമ്പോള്‍ കുടിക്കുക. ബ്രൗണ്‍ റൈസ്, ബ്രൗണ്‍ ഷുഗര്‍, ബ്രൗണ്‍ പാസ്ത്ത എന്നിവയാണ് ശില്‍പയുടെ പ്രിയപ്പെട്ടവ. 

‘ചീറ്റ് ഡേ’യില്‍ ഇഷ്ടമുള്ളതെല്ലാം കഴിക്കും. പാചകത്തിലും താൽപര്യമുള്ളതിനാല്‍ ഇഷ്ടവിഭവങ്ങൾ ഡയറ്റ് പ്രകാരം പാകം ചെയ്യാനും ശില്‍പയ്ക്ക് ഇഷ്ടമാണ്. വര്‍ക്ക്‌ഔട്ട്‌ ചെയ്യും മുന്‍പ് ഈന്തപ്പഴം ശില്‍പയുടെ ശീലമാണ്. ഒരു ട്രെയിന്‍ഡ് യോഗഅഭ്യാസി കൂടിയാണ് ശിൽപ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA