കിഡ്നിയുടെയും കരളിന്റെയും ശരിയായ പ്രവർത്തനത്തിന് ചെയ്യാം ഈ യോഗ

SHARE

വിശ്രമാസനത്തിലിരിക്കുന്ന അവസ്ഥയിൽനിന്നും പതുക്കെ ഇടതുകാൽ മടക്കി ഇടതുകാൽപാദം വലതുകാൽ തുടയുടെ ഉൾവശത്ത് പതിഞ്ഞിരിക്കത്തക്കവിധം വയ്ക്കുക. നിവർന്നിരിക്കുക. രണ്ടു കൈകളും വലതുകാൽമുട്ടിൽ വയ്ക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകൾ ഉയർത്തുക. ശ്വാസം വിട്ടുകൊണ്ട് പതുക്കെ മൂന്നേ‍ാട്ട് വളയുക, കാൽവിരൽ പിടക്ക‍ാൻ സാധിക്ക‍ുമെങ്കിൽ അങ്ങനെ ചെയ്യുക. അഥവാ നിങ്ങൾക്ക് വേണ്ടത്ര മെയ് വഴക്കം ഇല്ലെങ്കിൽ ശക്തി പ്രയോ‍ഗിച്ച് മുന്നോട്ട്് വളയൻ ശ്രമിക്കരുത്. സുഖകരമായി വളയാൻ പറ്റുന്ന അത്രയും മാത്രം വളയുക. 

നട്ടെല്ലിന്റെ വഴക്കം വർധിക്കുന്നതിനനുസരിച്ച് സാവധാനത്തിൽ ജാനുശിരാസനം പൂർണാവസ്ഥയിലേക്ക് എത്തിച്ചേരുന്നത‍ാണ്. ജനുശിരാസനത്തിൽ കുറച്ചു സമയം മാത്രമേ നിൽക്കുന്നുള്ളു വെങ്കിൽ ശ്വാസം പുറത്തേക്കു വിട്ട് അതേ നിലയിൽതന്നെ ഇരിക്കുക. അതായത് ശ്വാസം ഉള്ളിലേക്ക് എടുക്കാത്തവിധം നിർത്തുക. കൂടുതൽ സമയം ജനുശിരാസനത്തിൽ നിൽക്കാൻ സാധ്യമാവുമെങ്കിൽ സാധാരണ ശ്വാസോച്ഛ്വാസം കഴിച്ചുകൊണ്ടിരിക്കുക. അതിനുശേഷം ശ്വാസം പതുക്കെ ഉള്ളിലേക്കെടുത്തുകൊണ്ട് കൈകളും ശര‍ീരവും ഉയർത്തുക. ശ്വാസം വിട്ടുകൊണ്ട് കൈകൾ താഴ്ത്തി വിശ്രമാസനത്തിലിരിക്കുക. പിന്നീട് മറുവശവും ഇതുപോലെ ചെയ്യണം. അതായത് വലതുകാൽ മടക്കി പദം ഇടതുകാൽത്തുടയുടെ ഉൾഭാഗത്ത് സ്പർശിക്കത്തവിധം വയ്ക്കുക. ശ്വാസം അകത്തേക്കെടുത്തുകൊണ്ട് കൈകൾ ഉയർത്തി ശ്വാസം വിട്ടു കൊണ്ട് മ‍ുന്നോട്ട‍ു വളയുക. കൂടുതൽ സമയം നിൽക്കുന്നുവെങ്കിൽ സാധാരണ ശ്വാസഗതിയിൽ നിൽക്കുക.

പ്രയോജനം 

കിഡ്നി, പാൻക്രിയാസ്, ലിവർ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു. വയറിന്റെ ഉൾഭാഗത്ത് ഒരു ഉഴിച്ചിലിന്റെ പ്ര‍തീ തിയാണിതുകൊണ്ട് സാധ്യമാകുന്നത്. അതോടൊപ്പംതന്നെ നട്ടെല്ലിന്റെ കീഴ്ഭാഗത്തെ കശേരുക്കൾക്ക് കൂടുതൽ അയവു ലഭിക്കുന്നു. എന്നാൽ നടുവേദനയുള്ളവർ യോഗാചാര്യന്റെ ഉപദേശപ്രകാരം മാത്രമേ ഈ ആസനം ചെയ്യാവ‍ൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA