വ്യായാമത്തിനു ശേഷമുള്ള ഈ ശീലം വൃക്കരോഗത്തിലേക്കു നയിക്കും

exercise
SHARE

മണിക്കൂറുകൾ നീളുന്ന വ്യായാമത്തിനിടയിലും വ്യായാമ ശേഷവും വെള്ളമോ സോഫ്റ്റ് ഡ്രിങ്കുകളോ കുടിക്കുക പലരുടെയും ശീലമാണ്. വർക്കൗട്ടിനു ശേഷം വെള്ളം കുടിക്കുന്നതു നല്ലതാണ് എന്നാൽ കാർബണേറ്റഡ് പാനീയങ്ങളോടു നോ പറയാം. കാരണം ഇവ വൃക്കരോഗത്തിനു കാരണമാകുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനഫലം പറയുന്നു.

വ്യായാമത്തിനു ശേഷം സോ‍ഡ കുടിക്കാനേ പാടില്ലെന്ന് ഈ പഠനഫലം പറയുന്നു. കൂടിയ അളവിൽ ഫ്രക്ടോസും കഫീനും അടങ്ങിയ പാനീയങ്ങൾ, വ്യായാമം ചെയ്യുമ്പോഴും വ്യായാമത്തിനു ശേഷവും മനുഷ്യരിൽ വൃക്കയെ എങ്ങനെ ബാധിക്കുന്നു എന്നും ഇത് Acute Kidney Injury (AKI) യുടെ സൂചകങ്ങളെ വർധിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കുകയായിരുന്നു പഠനലക്ഷ്യം.

ആരോഗ്യവാന്മാരായ 12 പേരെ പഠനത്തിനായി  തിരഞ്ഞെടുത്തു. നാലു മണിക്കൂർ നീളുന്ന വ്യായാമത്തിനിടയിൽ രണ്ടു ലീറ്റർ കാർബണേറ്റഡ് പാനീയം ഇവർക്കു നൽകി. പകുതി േപർക്ക് സോഫ്റ്റ് ഡ്രിങ്ക്സ് നൽകിയപ്പോൾ ബാക്കിയുള്ളവർക്കു വെള്ളമാണു നൽകിയത്. വെള്ളം കുടിച്ചവർക്ക് ലാബിൽ നിന്നിറങ്ങിയ ശേഷം ഒരു ലീറ്റർ സോഫ്റ്റ് ഡ്രിങ്ക് കുടിക്കാൻ കൊടുത്തു.

വെള്ളം കുടിച്ചവരെ അപേക്ഷിച്ച്, വ്യായാമശേഷം സോഫ്റ്റ് ഡ്രിങ്ക് കുടിച്ച 75 ശതമാനം പേരിലും വൃക്കരോഗത്തിന്റെ സൂചനകൾ അതായത് AKI ഒന്നാംഘട്ടത്തിലെത്തിയതായി കണ്ടു. 

സോഫ്റ്റ് ഡ്രിങ്ക് കുടിച്ചവരിൽ, വൃക്കയിലെ പരുക്കിന്റെ ജൈവ സൂചകമായ യൂറിനറി ന്യൂട്രോഫിൽ ജെലാറ്റിനേസ് അസോസിയേറ്റഡ് ലിപ്പോ കാലിന്റെ (NGAL) അളവ് ഒരു ദിവസത്തിനുശേഷം വളരെയധികം കൂടുതലായിരുന്നു. 

കാർബണേറ്റഡ് പാനീയങ്ങൾക്കു പകരം ധാരാളം വെള്ളം കുടിക്കാം. ഫ്രൂട്ട് ജ്യൂസുകൾ, നാരങ്ങാവെള്ളം, മോര്, കരിക്കിൻ വെള്ളം ഇവയും ആരോഗ്യകരമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA