sections
MORE

നെയ്യ് കഴിച്ചു നാലു മാസം കൊണ്ട് 31 കിലോ കുറച്ചു; ഇതാണ്‌ പ്രാക്ഷിയുടെ ട്രിക്ക്

prakshi
പ്രാക്ഷി തൽവാർ
SHARE

26 കാരിയായ ഡോക്ടര്‍ പ്രാക്ഷി തല്‍വാറിനു കുറച്ചു നാളുകള്‍ക്കു മുന്‍പു വരെ ഭാരം 97 കിലോയില്‍ തൊട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ തന്റെ കരിയര്‍ തന്നെ ഈ അമിതവണ്ണം മൂലം അവതാളത്തിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് ദന്തരോഗവിദഗ്ധയായ പ്രാക്ഷി ഭാരം കുറയ്ക്കണമെന്ന തീരുമാനമെടുത്തത്. ആര്‍മിയിലേക്ക് ഒരു ജോലിക്കായി അപേക്ഷിക്കേണ്ടി വന്ന അവസരത്തിൽ അമിതവണ്ണം ചിലപ്പോള്‍ പ്രശ്നമായേക്കാം എന്ന് പ്രാക്ഷിക്കു മനസ്സിലായി‌. 

ജൂലൈ മാസത്തിലാണ് പ്രാക്ഷിക്ക് ആര്‍മിയിലേക്ക് ജോലിക്കായുള്ള ഇന്റർവ്യൂവിനുള്ള വിളി വന്നത്. ഓഗസ്റ്റ്‌ മാസത്തില്‍ ഇന്റര്‍വ്യൂവിനു പോകുമ്പോള്‍ തന്നെ കഷ്ടപ്പെട്ട് എട്ടുകിലോ കുറച്ചിരുന്നു. അതോടെ ആത്മവിശ്വാസം കൂടി. നവംബര്‍ മാസത്തില്‍ വരുന്ന മെഡിക്കല്‍ പരിശോധനയില്‍ വിജയിക്കാന്‍ തന്റെ ഭാരം കുറയ്ക്കാന്‍ തന്നെ പ്രാക്ഷി തീരുമാനിച്ചു. അങ്ങനെ കഠിനപരിശ്രമം ആരംഭിച്ചു.

സാധാരണ ആളുകള്‍ ചെയ്യുന്ന പോലെയൊന്നുമല്ല പക്ഷേ പ്രാക്ഷി ചെയ്തത്. നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ആഹാരങ്ങളാണ് പ്രാതലിന് തിരഞ്ഞെടുത്തത്. അതില്‍ പോഹ, ഊത്തപ്പം, ഉപ്പ്മാവ്‌, മുട്ടയുടെ വെള്ള എന്നിവ ഉള്‍പ്പെട്ടു. സാലഡ്, ചിക്കന്‍, പീ സലാഡ്, വറുത്ത കോണ്‍കാബ് എന്നിവയായിരുന്നു ഉച്ചയ്ക്ക്. സ്വീറ്റ് ലൈം , പൈന്‍ആപ്പിള്‍ ജ്യൂസ് എന്നിവയായിരുന്നു വൈകുന്നേരത്തെ ആഹാരം. ശേഷം നാടന്‍ നെയ്യില്‍ ഉണ്ടാക്കിയ ദാല്‍ അത്താഴത്തിനു കഴിച്ചു. നാടന്‍ നെയ്യ് കഴിക്കുന്നത്‌ ശരീരത്തിനു വേണ്ട പോഷകങ്ങള്‍ ലഭിക്കാന്‍ സഹായിച്ചു എന്നാണു പ്രാക്ഷി പറയുന്നത്. 

യോഗ, ജോഗിങ്, നടത്തം, സൂംബ എന്നിവയും ശീലമാക്കി.  7-8  ലീറ്റര്‍ വെള്ളം ദിവസവും കുടിച്ചു. ഓരോ ദിവസവും ഭാരം നോക്കി. അത് വലിയ പ്രചോദനം നല്‍കി. എത്രത്തോളം വെള്ളം കുടിക്കാന്‍ കഴിയുന്നോ അത്രയും കുടിക്കുക എന്നതായിരുന്നു തന്റെ ശീലമെന്നു പ്രാക്ഷി പറയുന്നു. ഏതെങ്കിലും ദിവസം ഇഷ്ടമുള്ള ആഹാരങ്ങള്‍ അമിതമായി കഴിച്ചെന്നു തോന്നിയാല്‍ അടുത്ത ദിവസം വ്യായാമം ചെയ്യുന്നത് കൂട്ടും. എന്തായാലും ഇപ്പോള്‍ തന്നെ കണ്ടാല്‍ പഴയ സുഹൃത്തുക്കള്‍ പോലും തിരിച്ചറിയുന്നില്ല എന്നാണ് പ്രാക്ഷി പറയുന്നത്. കാരണം നാലു മാസം കൊണ്ട് കുറച്ചത് ഒന്നും രണ്ടുമല്ല മുപ്പത്തിയൊന്നുകിലോ ആണേ....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA